NEWS

റഷ്യൻ എണ്ണ വാങ്ങിയതിനെ വിമർശിച്ചു; ഇന്ത്യക്കാർ ‘ഫയർ’ ചെയ്തു: വെളിപ്പെടുത്തലുമായി പീറ്റർ നവാരോ


വാഷിങ്ടന്‍∙ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന നടപടിയെ വിമർശിച്ചതിനെത്തുടർന്ന് ഇന്ത്യക്കാരിൽനിന്ന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നതായി വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ കൗൺസിലർ പീറ്റർ നവാരോ. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ മികച്ച ബന്ധമുണ്ടെന്നും, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യുഎസ് ചുമത്താൻ സാധ്യതയുള്ള താരിഫിന്റെ വിഷയം അവർ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഓഗസ്റ്റ് 7ന് യുഎസ് സെനറ്റ് പാസാക്കിയ നിയമം അനുസരിച്ച്, റഷ്യൻ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100% വരെ താരിഫ് ചുമത്താൻ ട്രംപിന് അധികാരമുണ്ടായിരിക്കും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരെയുള്ള തന്റെ വിമർശനം വാർത്താ ഏജൻസിയായ എഎൻഐയോട് പീറ്റർ നവാരോ ആവർത്തിച്ചു. 2022 ൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുന്നതിന് മുൻപ് ഇന്ത്യ താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രമാണ് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ അതിനുശേഷം വാങ്ങൽ കുത്തനെ വർധിപ്പിച്ചെന്നും അദ്ദേഹം വാദിച്ചു.


Fashion ⏭️

Back to top button