NEWS
കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ചു

ബെംഗളൂരു∙ കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയും വിതരണവും ഒരു വർഷത്തേക്ക് സർക്കാർ നിരോധിച്ചു. ഗുഡ്ക, പാൻ മസാല, പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമെതിരെ ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു.ഓഗസ്റ്റ് 10നാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് കർണാടകയിലുടനീളം ഈ നിരോധനം പ്രാബല്യത്തിലുണ്ടാകും. നിരോധിത പുകയില ഉൽപന്നങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ അധികാരികളെ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Fashion ⏭️


