BUSINESS

യുഎഇയിലെ നിഷ്ക മൊമെന്റസ് ജ്വല്ലറി ഇന്ത്യയിലേക്ക്, ആദ്യ ഷോറൂം കോഴിക്കോട്


യുഎഇയിലെ പ്രമുഖ പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു. ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ച് ഓഗസ്റ്റ് 29ന് വൈകുന്നേരം 4 മണിക്ക് സിനിമാതാരം തമന്ന ഭാട്ടിയ നിർവഹിക്കും. ഇന്ത്യൻ വിപണിയിലേക്കുള്ള നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ വിപുലീകരണത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഇത്.ദുബൈ, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ ഷോറൂമുകളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത നിഷ്ക മൊമെന്റസ് ജ്വല്ലറി, യുഎഇയിലെ ശ്രദ്ധേയമായ ജ്വല്ലറി ബ്രാൻഡുകളിലൊന്നായി വളർന്നതായി കമ്പനി പ്രതിനിധികൾ പറഞ്ഞു. ഈ വിജയത്തിന്റെ തുടർച്ചയായാണ് ഇന്ത്യയിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനം. കോഴിക്കോടിന് പിന്നാലെ തലശ്ശേരിയിലും ബംഗളുരുവിലും പുതിയ ഷോറൂമുകൾ തുറക്കും. ഇതിലൂടെ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള വിപുലമായ പദ്ധതികൾക്കാണ് നിഷ്ക തുടക്കം കുറിക്കുന്നത്. 2040ഓടെ വിവിധ രാജ്യങ്ങളിലായി 100 ഷോറൂമുകളുള്ള ആഗോള ജ്വല്ലറി ബ്രാൻഡായി വളരുക എന്നതാണ് നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ദീർഘകാല ലക്ഷ്യം.ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് ഷോറൂം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വർണം, ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരവും, സമകാലിക ഡിസൈനുകളും പ്രീമിയം ഷോപ്പിങ് അനുഭവവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്ന് ലോകത്തേക്ക് വളർന്ന മൊറിക്കാപ്പ് ഗ്രൂപ്പിന്റെ വിശ്വാസ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് നിഷ്ക മൊമെന്റസ് ജ്വല്ലറി മുന്നേറുന്നത്. ആ പാരമ്പര്യത്തിനൊപ്പം അന്താരാഷ്ട്ര നിലവാരവും ആധുനിക ജ്വല്ലറി അനുഭവവും സമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ പുതിയൊരു അധ്യായത്തിനാണ് നിഷ്ക തുടക്കം കുറിക്കുന്നതെന്നും കമ്പനി പ്രതിനിധികൾ‍ പറഞ്ഞു.ഉദ്‌ഘാടനത്തിനു മുന്നോടിയായി നടന്ന ബ്രാൻഡ് ലോഞ്ച് ഇവന്റിൽ നിഷ്ക മൊമെന്റസ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്‌ലിം സി.എം, മാനേജിങ് ഡയറക്ടർ റിസ്‌വാൻ ഷിരാസ് സി.എം., ഡയറക്ടർ റോഷൻ ഫവാസ് സി.എം., കോ-ചെയർമാൻ വി. എ. ഹസ്സൻ (ഫ്ലോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, എസ്.ബി.കെ. റിയൽ എസ്റ്റേറ്റ്) എന്നിവർ സംസാരിച്ചു.


Travel ⏭️

Back to top button