ഷക്കീലയുടെ കഴുത്തിന് പരിക്ക്, ശസ്ത്രക്രിയയ്ക്ക് വിധേയയായി; ആരാധകരോട് അഭ്യർത്ഥനയുമായി നടി

ഷക്കീല
മൊബൈൽ ഫോൺ ഉപയോഗം മണിക്കൂറുകളോളം നീണ്ടതിനെത്തുടർന്ന് കഴുത്തിന് സങ്കീർണമായ ആരോഗ്യപ്രശ്നം നേരിട്ടെന്ന് നടി ഷക്കീല. വേദന മൂർച്ഛിച്ചതോടെ ശസ്ത്രക്രിയയ്ക്ക് ഷക്കീല വിധേയയായി. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്നതിന്റെയും തിരിച്ച് വീട്ടിലെത്തിയതിന്റെയും ദൃശ്യങ്ങൾ അവർ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ഷക്കീല ധരിച്ചിട്ടുണ്ട്. ഒരാളുടെ സഹായത്താലാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതും.
ഫോൺ നമുക്ക് ഏറെ ഉപകാരപ്രദമായ വസ്തുവാണെന്നും എന്നാൽ ആവശ്യത്തിലധികം അത് ഉപയോഗിക്കരുതെന്നും ഷക്കീല വീഡിയോയിൽ പറയുന്നു. മെഡ്‌വേ ഹോസ്പിറ്റലിലെ ഡോക്ടർ ബാലമുരുകനാണ് ശസ്ത്രക്രിയ നടത്തിയത്. ദിവസവും നാല് മണിക്കൂറോളം ഷക്കീല മൊബൈൽ ഫോണിൽ ഗെയിമുകൾ കളിക്കുമായിരുന്നു. കൂടുതൽ സമയം സോഷ്യൽ മീഡിയയിലും ചെലവഴിക്കുകയും ചെയ്തതാണ് തന്റെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് അവർ പറയുന്നു. ഫോൺ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും, കുട്ടികളുടെ കയ്യിൽ ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും ഷക്കീല തന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നു.
RELATED TOPICS: SHAKEELA ACTRESS, SHAKEELA NECK INJURY, SHAKEELA SURGERY, ACTRESS HEALTH UPDATE, SHAKEELA MALAYALAM NEWS
Business ⏭️


