NEWS

90,000 രൂപയ്ക്കായി കെഞ്ചുന്ന റോബിൻ രാധാകൃഷ്ണൻ, വീഡിയോ പുറത്തുവിട്ട് വേദ് ലക്ഷ്മി; ചാറ്റും പുറത്ത്

വേദ് ലക്ഷ്മി, റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിൻ രാധാകൃഷ്ണന്റെ വാർത്താസമ്മേളനത്തിന് മറുപടിയുമായി ഇൻഫ്ളൂവൻസർ വേദ് ലക്ഷ്മി. വാർത്താസമ്മേളനത്തിൽ റോബിൻ രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും വേദ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത് അവിടെ നിന്ന് താൻ തുടങ്ങുമെന്നും വേദ് ലക്ഷ്മി പറഞ്ഞു.

റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്നും വേദ് ലക്ഷ്മി ചൂണ്ടിക്കാട്ടി. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് 2019ൽ ആണ് റോബിനുമായി ആദ്യമായി സംസാരിക്കുന്നത്. സ്വന്തം ഇമേജ് രക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പത്രസമ്മേളനം നടത്തിയത്. തെളിവായി സ്‌ക്രീൻഷോട്ടുകളും വേദ് ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

‘ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു, റോബിൻ എവിടെ നിർത്തുന്നോ അവിടെനിന്ന് ഞാൻ തുടങ്ങുമെന്ന്. അപ്പോൾ ഇന്നലത്തെ പ്രസ് മീറ്റ് നടത്തണമെന്നുള്ളതും അതിൽ പറയുന്നത് നിങ്ങൾ എല്ലാവരും കേൾക്കണമെന്നുള്ളതും എന്റെ ആവശ്യം ആയിരുന്നു. കാരണം ഇമേജ് രക്ഷിക്കാൻ റോബിൻ ഏത് അറ്റം വരെ പോകുന്നു എന്നത് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം.

റോബിൻ ഇന്നലെ നടത്തിയ പ്രസ് മീറ്റിൽ എന്റെ പേര്, പിന്നെ റോബിൻ തന്നെ സൈബർ ക്വട്ടേഷൻ കൊടുത്ത് വിളിച്ചുകൊണ്ടുവന്ന ഡോക്ടർ ഡ്രെയ്ക്ക് എന്നുപറയുന്ന അനന്തു സുജിത്തിന്റെ പേര്, ഇത് കൂടാതെ അബിൽ ദേവ് എന്ന മൂന്നാമതൊരു വ്യക്തിയുടെ പേരും പറയുന്നുണ്ട്. ഇത്രയും വളർന്ന പടർന്നു പന്തലിച്ച , ആജാനുബാഹുവായ വിദ്യാഭ്യാസമുള്ള, ലോകപരിചയമുള്ള ഡോക്ടർ റോബിനെ ഒരു പാവയെപ്പോലെ കളിപ്പിച്ചുകൊണ്ടിരുന്ന അബിൽ ദേവ് ഡിസംബർ 15, 2025 തൊട്ടു റോബിൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പറയുന്നത്.

ഞാൻ കഴിഞ്ഞ രണ്ടു മാസമായിട്ടുള്ള ഇവരുടെ ചാറ്റ് ആണ് ഇന്നിവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് റോബിൻ തട്ടിപ്പ് നടത്തുന്നതിന്റെ മോഡ് ഓഫ് ഓപ്പറേഷൻ എങ്ങനെയെന്ന് നിങ്ങൾ തന്നെ വിലയിരുത്തൂ’-വേദ് ലക്ഷ്മി പറഞ്ഞു. ഇതോടൊപ്പം വേദ് ലക്ഷ്മി അബിൽ ദേവും റോബിനുമായുള്ള ചാറ്റും പുറത്തുവിട്ടിട്ടുണ്ട്. ചാറ്റിൽ ഒരു വിഡിയോ ഉണ്ടായിരുന്നു. അബിൽ ദേവിനോട് 90,000 രൂപ പണം ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. 27ാം തീയതി രാത്രി പത്ത് മണിക്ക് പണം തിരിച്ചുനൽകുമെന്നും ഇല്ലെങ്കിൽ എന്റെ അച്ഛൻ എസ് രാധാകൃഷ്ണൻ അല്ലെന്നും റോബിൻ പറയുന്നു. നൽകില്ലെന്ന് അബിൽ പറയുമ്പോഴും ആപേക്ഷിക്കുകയാണ് റോബിൻ ചെയ്യുന്നത്.

RELATED TOPICS: ROBIN RADHAKRISHNAN, VED LAKSHMI, ROBIN VIDEO, ROBIN CHAT, KERALA CONTROVERSY

Read News ⏭️

Back to top button