BUSINESS
സൗദിയെയും സ്വിറ്റ്സര്‍ലന്‍ഡിനെയും ഞെട്ടിച്ച് ഭാരതീയ പണക്കാര്; ഹുറൂണ്‍ റിപ്പോര്‍ട്ടില്‍ അംബാനിയും അദാനിയും മുന്നില്‍

Indian Billionaires: വര്‍ഷങ്ങളായി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ ഇന്ന് ലോക രാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ ഈ വമ്പന്മാര് നിലവില്‍ സൗദി അറേബ്യയുടെ ആകെ ജിഡിപിയെ വരെ മറികടന്നിരിക്കുകയാണ്. മുകേഷ് അംബാനിയും, ഗൗതം അദാനിയും തന്നെയാണ് ഈ സമ്പന്ന കൂട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്. പ്രൊഫഷണലിസവും കഠിനാധ്വാനവും, സമന്വയിപ്പിച്ച ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ കരുത്തുറ്റ നേട്ടമാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ധനകാര്യ ഏജന്‍സിയായ ബാര്‍ക്ലേസ് പ്രൈവറ്റ് ക്ലയന്റ്സും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്ന് പുറത്തുവിട്ട ‘ഹുറൂണ്‍ ഇന്ത്യ മോസ്റ്റ് വാല്യൂബിള്‍ ഫാമിലി ബിസിനസസ് 2026’ (Barclays Private Clients Hurun India Most Valuable Family Businesses 2026) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.ഒന്നാമത് അംബാനി തന്നെഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബിസിനസ് കുടുംബം എന്ന സ്ഥാനം മുകേഷ് അംബാനിയുടെ കുടുംബം നിലനിര്‍ത്തു. ഈ കുടുംബത്തിന്റെ മൊത്തം ആസ്തി 25.8 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ മുന്‍നിര കുടുംബ ബിസിനസുകളുടെ മൊത്തം മൂല്യം ഇപ്പോള്‍ 1.46 ട്രില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 138 ലക്ഷം കോടി രൂപ. ഇത് സൗദി അറേബ്യ, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാള്‍ (GDP) കൂടുതലാണ്.ഒന്നാം തലമുറയില്‍ അദാനിഒന്നാം തലമുറ സംരംഭകരുടെ (First generation entrepreneurs) പട്ടികയില്‍ ഗൗതം അദാനിയുടെ കുടുംബമാണ് ഒന്നാമത്. ഇവരുടെ ആസ്തി 19.6 ലക്ഷം കോടി രൂപയാണ്. തൊട്ടുപിന്നില്‍ 12.1 ലക്ഷം കോടി രൂപയുമായി എയര്‍ടെല്ലിന്റെ സുനില്‍ ഭാരതി മിത്തല്‍ ആണ്. കുമാര്‍ മംഗലം ബിര്‍ള കുടുംബം (8.14 ലക്ഷം കോടി രൂപ), ജിന്‍ഡാല്‍ കുടുംബം (8.02 ലക്ഷം കോടി രൂപ) എന്നിവരും ഇന്ത്യന്‍ പട്ടികയില്‍ മുന്നിലുണ്ട്.ഇന്ത്യയ്ക്കും നേട്ടംറിപ്പോര്ട്ടുകള് പ്രകാരം ഈ ബിസിനസ് കുടുംബങ്ങള്‍ ചേര്‍ന്ന് 56 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുകയും, 1.9 ലക്ഷം കോടി രൂപ നികുതിയായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം കോര്‍പ്പറേറ്റ് നികുതി വരുമാനത്തിന്റെ 17 ശതമാനത്തോളം വരും.ഇന്ത്യയിലെ ചില കുടുംബ ബിസിനസുകളുടെ മൊത്തം മൂല്യം ലോകത്തെ വന്‍കിട രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെക്കാള് വലുതാണ് എന്നത് ശ്രദ്ധേയമാണ്. ഈ പട്ടികയെ ഒരു രാജ്യമായി കണക്കാക്കിയാല്‍ അത് ലോകത്തെ 18 -ാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമായിരുന്നു.ഓഹരി വിപണികളേക്കാള്‍ കുതിപ്പ്ലോകത്ത് അതിവേഗം വളരുന്ന ഓഹരി വിപണികളില്‍ ഒന്നാണ് ഇന്ത്യയുടേത്. എന്നാല്‍ ഇന്ത്യയുടെ സമ്പന്ന വര്‍ഗം ഓഹരി വിപണികളേക്കാള്‍ വേഗത്തില്‍ വളരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 -ന് ശേഷം ഈ ബിസിനസുകളുടെ മൂല്യത്തില്‍ 27.5% വര്‍ദ്ധനവുണ്ടായി. നിഫ്റ്റി, സെന്‍സെക്സ് എന്നിവയേക്കാള്‍ മികച്ച പ്രകടനമാണിത്. പ്രതിദിനം ഏകദേശം 4,076 കോടി രൂപയാണ് ഇവര്‍ തങ്ങളുടെ മൂല്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്.ഈ കുടുംബങ്ങളില്‍ ഏകദേശം 70% കുടുംബ ബിസിനദുകളും ഇപ്പോള്‍ നിയന്ത്രിക്കുന്നത് അവരുടെ രണ്ടാം തലമുറയാണ്. പരമ്പരാഗത രീതികളില്‍ നിന്ന് മാറി കൃത്യമായ പ്രൊഫഷണല്‍ രീതികളും, പിന്തുടര്ച്ചാ പദ്ധതികളും അവര്‍ നടപ്പിലാക്കുന്നു എന്നത് ബിസിനസ് രംഗത്തെ വലിയൊരു മാറ്റത്തെ കാണിക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? അംബാനി കുടുംബം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവരുടെ ആസ്തിയില്‍ 8.5% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ ബിസിനസ് ഭീമന്മാര്ക്ക് പുറമെ പുതിയ കമ്പനികളും അതിവേഗം വളരുന്നുണ്ട്. ഉദാഹരണത്തിന് ഷാഹി എക്സ്പോര്‍ട്സ് (അഹൂജ കുടുംബം) മൂന്ന് വര്‍ഷത്തിനുള്ളില്‍ 352% വളര്‍ച്ചയാണ് നേടിയത്. ഗാര്‍വെയര്‍ ഹൈടെക് ഫിലിംസ് തങ്ങളുടെ സമ്പത്ത് മൂന്നിരട്ടിയാക്കി പട്ടികയില്‍ 61 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പാരമ്പര്യമായി കിട്ടിയ ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് പുറമെ, സ്വന്തമായി ബിസിനസ് കെട്ടിപ്പടുത്ത അദാനി, മിത്തല്‍ തുടങ്ങിയവരാണ് വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. രാജ്യത്തെ കോര്‍പ്പറേറ്റ് നികുതിയുടെ 17% നല്‍കുന്നത് ഈ കമ്പനികളായതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെയും, തൊഴില്‍ മേഖലയെയും സ്വാധീനിക്കാന്‍ ഇവര്‍ക്ക് വലിയ രീതിയില്‍ സാധിക്കും.(ഹുറൂണ്‍ ഇന്ത്യ (Hurun India) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അറിവിലേക്കായി മാത്രം പരിഗണിക്കുക. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


