NEWS

പന്നിയങ്കര ടോൾ പ്ലാസ: 7.5 കിലോമീറ്റർ പരിധിയിൽ എല്ലാവർക്കും സൗജന്യം


വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ ടോൾ വിഷയത്തിൽ വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനു പരിഹാരമായി. സൗജന്യം നൽകില്ലെന്ന നിലപാടിൽ നിന്നു നിർമാണ കമ്പനി പിന്മാറി. ടോൾ പ്ലാസയ്ക്ക് 7.5 കിലോമീറ്റർ പരിധിക്കുള്ളിലെ എല്ലാവർക്കും സൗജന്യയാത്ര അനുവദിക്കും. അഞ്ചു പഞ്ചായത്തുകളിലെ താമസക്കാർക്കു തീരുമാനം ഉപകരിക്കും. ഇന്നു മുതൽ നാലു ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം അനുവദിക്കും. പന്നിയങ്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ കെ.സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. കെ. രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ടി.എം.ശശി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കണ്ണൻ, വടക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദ്, കണ്ണമ്പ്ര പഞ്ചായത്ത് അധ്യക്ഷ പി.വിജയകുമാരി, ദേശീയപാത ഉദ്യോഗസ്ഥർ, പന്നിയങ്കര ടോൾ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Fashion ⏭️

Back to top button