CINEMA

വിഷ്‌ണു മോഹൻ ചിത്രം ചിങ്ങം ഒന്നിന്,​ മോഹൻലാലിന്റെ നായിക ഭാഗ്യശ്രീ ബോർസ

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​വി​ഷ്ണു​ ​മോ​ഹ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ഭാ​ഗ്യ​ശ്രീ​ ​ബോ​ർ​സ​ ​നാ​യി​ക​യാ​കു​മെ​ന്ന് ​വി​വ​രം.​ ​കിം​ഗ്ഡ​ത്തി​ൽ​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​യും​ ​കാ​ന്ത​യി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​യും​ ​ലെ​നി​നി​ൽ​ ​അ​ഖി​ൽ​ ​അ​ക്കി​നേ​നി​യു​ടെ​യും​ ​നാ​യി​ക​യാ​യി​ ​തി​ള​ങ്ങി​യ​ ​താ​രം​ ​ആ​ണ് ​ഭാ​ഗ്യ​ശ്രീ​ ​ബോ​ർ​സ.​ ​ചി​ത്രീ​ക​ര​ണം​ ​ചിങ്ങം ഒന്നിന് ജോ​ർ​ജി​യ​യി​ൽ​ ​ആ​രം​ഭി​ക്കും.​ അടുത്ത മാസം മോഹൻലാൽ ജോയിൻ ചെയ്യും.​

എ​ൽ​ 367​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ന് ​പാ​ഹ​ൽ​ ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളും​ ​തു​ട​ർ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​ണ് ​പ്ര​മേ​യം.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​വി​ദേ​ശ​ത്തു​നി​ന്നും​ ​ബോ​ളി​വു​ഡി​ൽ​ ​നി​ന്നു​മു​ള്ള​ ​താ​ര​ങ്ങ​ളും​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​ഉ​ൾ​പ്പെ​ടെ​ ​അ​ണി​നി​ര​ക്കും​ .​ ​ശ്രീ​ ​ഗോ​കു​ലം​ ​മു​വീ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​

മേപ്പടി​യാ​ൻ​ ​എ​ന്ന​ ​ത​ന്റെ​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​ന്നെ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​സ്വ​ന്ത​മാ​ക്കി​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​വി​ഷ്ണു​ ​മോ​ഹ​ൻ.​ ​എ​ൽ​ 367​ ​ന്റെ​ ​ര​ച​ന​യും​ ​വി​ഷ്ണു​മോ​ഹ​ൻ​ ​ആ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​ർ​ ​ബൈ​ജു​ ​ഗോ​പാ​ല​ൻ,​ ​വി.​സി.​ ​പ്ര​വീ​ൺ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​കൃ​ഷ്ണ​മൂ​ർ​ത്തി.​ ​അ​തേ​സ​മ​യം​ ​ത​രു​ൺ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​അ​തി​മ​നോ​ഹ​ര​ത്തി​ന് ​ശ​ബ​രി​മ​ല​യി​ലും​ ​മും​ബ​യ് ​യി​ലും​ ​ചി​ത്രീ​ക​ര​ണം​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.​


​ശ​ബ​രി​മ​ല​യി​ലെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​അ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ ​​മാ​സം​ ​ത​ന്നെ​ ​പാ​ക്ക​പ്പ് ​ആ​കും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​ക്രി​സ്മ​സ് ​റി​ലീ​സാ​യി​ ​ഡി​സം​ബ​ർ​ 24​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ഖ​ലീ​ഫ,​ ​ഹൈ​വാ​ൻ,​ ​ജ​യി​ല​ർ​ 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​അ​തി​ഥി​ ​വേ​ഷ​ങ്ങ​ളാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ആ​രാ​ധ​ക​ർ​ക്ക് ​വി​രു​ന്ന് ​ഒ​രു​ക്കാ​ൻ​ ​ഉ​ട​ൻ​ ​എ​ത്തു​ന്ന​ത്.​ ​


Business ⏭️

Back to top button