NEWS
ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും

പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്.നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്കാണ് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഇവയ്ക്കാണു പ്രത്യേക നിർദേശം.
Fashion ⏭️


