SPORTS
കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കുന്നു, വല്ലാത്ത പരിഭ്രമം എന്നെ ബാധിച്ചു: സാറ തെൻഡുൽക്കർ

മുംബൈ∙ ഗ്ലോബൽ ഇ– ക്രിക്കറ്റ് പ്രീമിയർ ലീഗ് ടീമിന്റെ ഉടമയെന്ന നിലയിൽ വലിയ സമ്മർദമാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെന്‍ഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കര്‍. പ്രീമിയർ ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് മുംബൈ ഗ്രിസ്‍ലിസ് ടീമിന്റെ ഉടമയെന്ന നിലയിൽ നേരിടുന്ന സമ്മർദത്തെക്കുറിച്ചു സാറ മനസ്സു തുറന്നത്. ‘‘ഞാൻ കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല, പക്ഷേ വല്ലാത്ത പരിഭ്രമം എന്നെ ബാധിച്ചിട്ടുണ്ട്. കാരണം മുഴുവൻ സമയവും ഞാൻ നഖത്തിന് ചുറ്റുമുള്ള തൊലി വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.’’– സാറ തെൻഡുൽക്കർ പറഞ്ഞു.രണ്ടാം സീസണിലാണ് ലീഗിലെ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയായി സാറ എത്തുന്നത്. ലീഗിലെ പ്രായം കുറഞ്ഞ ഫ്രാഞ്ചൈസി ഉടമ കൂടിയാണ് 28 വയസ്സുകാരിയായ സാറ. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസർകൂടിയാണ് സാറ. ബ്രാൻഡുകളുമായി ചേർന്നുള്ള ഒരു 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു.
Auto ⏭️


