AUTO

ഇലക്ട്രിക് ബൈക്കുമായി ഹീറോ, അടുത്ത വർഷം വിപണിയിൽ


ഹീറോ മോട്ടോകോർപ്പിന്റെ ആദ്യ ഇലക്ട്രിക് മോട്ടർ സൈക്കിൾ അടുത്തവർഷം അവതരിപ്പിക്കും. രണ്ടു മോഡലുകളാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിക്കുക. അഡ്വഞ്ചർ, നേക്കഡ് മോഡലുകളായിരിക്കും ഇവ. ഇ–മോട്ടർസൈക്കിളുകൾ കൂടി വരുന്നതോടെ ഹീറോയ്ക്ക് ഇലക്ട്രിക് സെഗ്‌മെൻഡിൽ കൂടുതൽ മേൽക്കൈ ലഭിക്കും.പുതിയ പ്ലാറ്റ്ഫോംയുബിഇഎക്സ്, വിഎക്സ്‌സി എന്നിങ്ങനെ രണ്ടു പ്ലാറ്റ്ഫോമുകളിലാണ് ഡിസൈൻ. സീറോ മോട്ടർസൈക്കിളുമായി ചേർന്നാണ് വിഎക്സ്‌സി മോഡൽ വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന EICMA 2025 ൽ ഇവയുടെ കോൺസെപ്റ്റ് മോഡലുകൾ ഹീറോ പ്രദർശിപ്പിച്ചിരുന്നു.സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് വിഎക്സ്‌സി. ഹൈ പെർഫോമൻസ് മോഡൽ. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ സീറോ മോട്ടർസൈക്കിളുമായി ചേർന്നാണ് വിഎക്സ്‌സി രൂപകൽപന ചെയ്യുന്നത്. നല്ല പെർഫോമൻസും റേഞ്ചും ഉള്ള മോഡലായിരിക്കും വിഎക്സ്‌സി.ഇ–മോട്ടർസൈക്കിളുകൾ കൂടി വരുന്നതോടെ ഹീറോ വിഡ പോർട്ട്ഫോളിയോ കൂടുതൽ വലതാകും. അതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന് ഇലക്ട്രിക് വിഭാഗത്തിലും മുൻനിരയിലെത്താനാകും. ഇവി സ്കൂട്ടർ ബിസിനസ്സ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിഡ മോഡലുകളുടെ നിലവിലെ പ്രതിമാസ ഉൽപാദനം 15,000 യൂണിറ്റ് ആണ്. 2027 സാമ്പത്തിക വർഷത്തിൽ അത് 45,000 യൂണിറ്റായി ഉയർത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്.     


Sports ⏭️

Back to top button