‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യ ഗാനം കേക്ക്, പാട്ടിനൊപ്പം ചുവടുവച്ച് ഫഹദിന്റെ പിറന്നാൾ

ഫഹദ് ഫാസിൽ , ബാലതാരം സാറാ പലേക്കർ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ആദ്യ ഗാനം “കേക്ക് യു വാക്ക് യു” റിലീസ് ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഒാഡിറ്റോറിയത്തിൽ ഫഹദിനും സാറയ്ക്കും ഒപ്പം വിദ്യാർത്ഥിനികളും ആവേശത്തോടൊപ്പം കേക്ക് യു വാക്ക് യു ഗാനത്തിന് ചുവടുവച്ചത് ആവേശമായി. തുടർന്ന് ഫഹദിന്റെ പിറന്നാൾ ആഘോഷവും,മധുരം പങ്കിടലും നടന്നു.
വിദ്യാർത്ഥികളുടെ കരഘോഷത്തിനു ശേഷം സർപ്രൈസ് ആയി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകൻ കാലഭൈരവയും റാപ്പർ ശരത്തും ചേർന്ന് ആലപിച്ചു. എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്നു. നിർമ്മാതാക്കളായ എസ്. എസ് കാർത്തികേയ, ഷോബു യർലഗദ്ധ, എസ്. എസ് രാജമൗലിയുടെ പത്നി രമ രാജമൗലി എന്നിവർ സന്നിഹിതരായിരുന്നു.
ഷോവിങ് ബിസിനസ് ബാനറിലും ആർക്കാ മീഡിയ വർക്ക്സിന്റെ സഹകരണത്തോടെയും നിർമ്മിക്കുന്ന ചിത്രം ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ സിനിമാനുഭവമായിരിക്കും. സെപ്തംബറിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. പി .ആർ. ഒ : പ്രതീഷ് ശേഖർ.
Business ⏭️


