NEWS
ഡോ.മോഹൻ റോയി സൈക്യാട്രിക് സൊസൈറ്റി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: പ്രശസ്ത മനോരോഗ വിദഗ്ധനും തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറുമായ ഡോ.ജി. മോഹൻ റോയിയെ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഓണററി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഹെൽത്ത് പ്രോഗ്രാമിലെ മെഡിക്കൽ ഓഫീസർ ഡോ.സാഗറാണ് പ്രഡിഡന്റ്. 14 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും എറണാകുളത്ത് നടന്ന സമ്മേളനം തിരഞ്ഞെടുത്തു.


