NEWS
ലൈംഗിക പീഡന കേസിൽ അഭയാർഥിയെ നാടുകടത്തും; പ്രതി യുകെയിലെത്തിയത് ലോറിയുടെ പിന്നിൽ ഒളിച്ചിരുന്ന്

നോട്ടിങ്ങാം∙ ലോറിയുടെ പിന്നിൽ ഒളിച്ച് യുകെയിലെത്തിയ അഭയാർഥിയെ ലൈംഗിക പീഡന കേസിൽ നാടുകടത്താൻ ഉത്തരവിട്ട് കോടതി. സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അഫ്ഗാൻ അഭയാർഥിയായ അബ്ദുൾ ഖാന് ഒൻപതര വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ നോട്ടിങ്ങാം ക്രൗൺ കോടതി ഉത്തരവിട്ടത്.കഴിഞ്ഞ വർഷം മേയ് 14ന് നോട്ടിങ്ങാമിലെ ക്ലിഫ്ടനിലുള്ള നേച്ചർ റിസർവിലായിരുന്നു സംഭവം. സ്നാപ്ചാറ്റ് മെസേജിങ് ആപ്പ് വഴി പെൺകുട്ടിയെ സമീപിച്ച ഖാൻ തനിക്ക് 14 വയസ്സാണെന്നാണ് പറഞ്ഞിരുന്നത്. നേരിൽ കണ്ടപ്പോൾ 14 വയസ്സുകാരനല്ലെന്ന് വ്യക്തമായതോടെ 16 വയസ്സാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.തന്റെ ഐഡന്റിറ്റിയും പ്രായവും സംബന്ധിച്ച ആരോപണങ്ങൾ ഖാൻ ഇപ്പോഴും നിഷേധിക്കുകയാണ്. പ്രതി കൗമാരക്കാരായ പെൺകുട്ടികൾക്കും യുവതികൾക്കും അപകടം സൃഷ്ടിക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിൾ മഡലീൻ ജോൺസൺ പറഞ്ഞു. ശിക്ഷയ്ക്ക് പുറമേ ഖാനെ അനിശ്ചിത കാലത്തേക്ക് ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടുണ്ട്.
Fashion ⏭️


