NEWS

മൂന്നാറിലെ ദേശീയപാത കയ്യേറി ദിനംപ്രതി പുതിയ കടകൾ: ഒഴിപ്പിക്കൽ നിലച്ചു, പുതുതായി 12 കടകൾ


മൂന്നാർ ∙ കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഒരു ഭാഗത്തെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ അവസാനിപ്പിച്ചതോടെ മറുഭാഗത്ത് വീതികൂട്ടൽ പണികൾ തടസ്സപ്പെടുത്തി വഴിയോര കച്ചവടങ്ങൾ വ്യാപകമാകുന്നു. ദേശീയപാതയിലെ ഹെഡ് വർക്സ് ഡാമിനു താഴെ മുതൽ രണ്ടാം മൈൽ വരെയുള്ള ഭാഗത്താണ് വഴിയോരം കയ്യേറി ദിനംപ്രതി പുതിയ കടകൾ സ്ഥാപിക്കുന്നത്.ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നിലവിൽ രണ്ടാം മൈൽ മുതൽ മൂന്നാർ വരെയുള്ള ഭാഗത്താണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഈ ഭാഗത്ത്‌ പണികൾ തടസ്സപ്പെടുത്തിയാണ് പെട്ടിക്കടകൾ സ്ഥാപിക്കുന്നത്. ഒരു വർഷം മുൻപ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ച രണ്ടാംമൈൽ മുതൽ ഹെഡ്‌ വർക്സ് ഡാം വരെയുള്ള ഭാഗത്ത് പുതുതായി 12 കടകളാണ് സ്ഥാപിച്ചത്.


Fashion ⏭️

Back to top button