NEWS
അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി മുഖംമൂടി സംഘത്തിന്റെ വൻകവർച്ച; മുളകുസ്പ്രേ പ്രയോഗം, കവർച്ച സുരക്ഷാ മേഖലയിൽ

ഏറ്റുമാനൂർ ∙ അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി അർധരാത്രി സിനിമാ സ്റ്റൈൽ കവർച്ച. പേരൂർ പൂവത്തുംമൂട് അരയിരംപടിക്കു സമീപത്തെ ക്യാംപിലേക്ക് ഇരച്ചുകയറിയ 15 അംഗ മുഖംമൂടി സംഘം 33 തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വച്ച് മൊബൈൽ ഫോണുകളും ഒരു ലക്ഷത്തോളം രൂപയും എടിഎം കാർഡുകളും കവർന്നു. ശനിയാഴ്ച അർധരാത്രി 12.30ന് ആയിരുന്നു സംഭവം.ഹെൽമറ്റും മാസ്ക്കും ധരിച്ചെത്തിയ അക്രമികൾ വടിവാളുകൊണ്ട് മുറിവേൽപിച്ചും ഭീഷണിപ്പെടുത്തിയും എടിഎം പിൻ നമ്പറുകൾ തൊഴിലാളികളിൽ നിന്ന് എഴുതിവാങ്ങി. കവർച്ച അവസാനിക്കുന്നതുവരെ ഒരു സംഘം അക്രമികൾ ക്യാംപിന്റെ വിവിധ ഭാഗങ്ങളിൽ കാവൽ നിന്നു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ തൊഴിലാളികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടാണു മടങ്ങിയത്. 5 തൊഴിലാളികൾക്കു പരുക്കേറ്റു. 15 മൊബൈൽ ഫോണുകൾ നഷ്ടമായെന്നാണു പ്രാഥമിക കണക്ക്.വടിവാൾമുനയിൽ കവർച്ച, ആക്രമണം, ഭീഷണി
Fashion ⏭️


