NEWS
ലാൻഡ് ചെയ്യുമ്പോൾ കോക്പിറ്റിലേക്ക് ലേസർ വെട്ടം, 5 മിനിറ്റോളം ആകാശത്ത് തുടർന്ന് വിമാനം; പൊലീസ് അന്വേഷണം

കൊൽക്കത്ത ∙ 159 യാത്രക്കാരുമായി ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ വെളിച്ചം പതിച്ചു. ശനിയാഴ്ച രാത്രി 11:20 ഓടെയാണ് സംഭവം. ക്വാലലംപുർ-കൊൽക്കത്ത മലേഷ്യ എയർലൈൻസ് വിമാനത്തിന്റെ കോക്പിറ്റിലാണ് ലാൻഡിങ്ങിനിടെ ലേസർ വെട്ടം പതിച്ചത്. തുടർന്ന് 5 മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു ലേസർ വെളിച്ചം പൈലറ്റിന് ബുദ്ധിമുട്ടുണ്ടാക്കിയത്.ശനിയാഴ്ച രാത്രി 11:20നായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ റൺവേയിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ വച്ചാണ് പൈലറ്റിന് ലേസർ വെട്ടം പതിച്ച് ലാൻഡിങ്ങിന് ബുദ്ധിമുട്ടുണ്ടായത്. തുടർന്ന് അഞ്ച് മിനിറ്റോളം വൈകി 11.25 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
Fashion ⏭️

