NEWS

ഗൗതമിനായുള്ള തിരച്ചിലിന് സഹായവുമായി മാതാ അമൃതാനന്ദമയി മഠം; ഒരൊറ്റ രാത്രികൊണ്ട് ഹെലിപാഡ് നിർമിച്ചു


കൊല്ലം ∙ ഒറ്റ രാത്രിയിൽ ഹെലിപാഡ് നിർമിച്ച്, നാവികസേനയുടെ രക്ഷാപ്രവർത്തനത്തിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം. കടലിൽ കാണാതായ ഗൗതമിനായുള്ള തിരച്ചിലിന് വേണ്ടിയാണ് ഹെലിപാഡ് നിർമിച്ചത്. കൊല്ലം അമൃതപുരി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവർത്തനത്തിന് വേണ്ടി അടിയന്തരമായി ഹെലിപാഡ് നിർമാണം നടത്തിയത്.കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും, കൊല്ലം ജില്ലാ കലക്ടറുടെയും അഭ്യർഥനയെ തുടർന്ന്, മാതാ അമൃതാനന്ദമയീ ദേവിയുടെ നിർദേശപ്രകാരമാണ് അടിയന്തര പ്രവർത്തനം ആരംഭിച്ചത്. മാതാ അമൃതാനന്ദമയീ മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.


Fashion ⏭️

Back to top button