CINEMA

സ്‌പൈ‌ഡി സ്‌പൈ‌ഡർ

ആഗോള കളക്ഷൻ 15000 കോടി

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ജനപ്രിയ സൂപ്പർഹീറോകളിലൊരാളായ സ്പൈഡർമാൻ പുതിയ അദ്ധ്യായവുമായി വീണ്ടും എത്തിയതിന്റെ ആവേശത്തിലാണ് ആരാധക ലോകം. ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ലോകമെമ്പാടും. വൻവിജയമായ ‘സ്‌പൈഡർ മാൻ: നോ വേ ഹോം’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ഇത്തവണ സ്‌പൈഡർമാൻ ഒറ്റയ്ക്കാണ്. സ്റ്റാർക്കിന്റെ അത്യാധുനിക സാങ്കേതികവിദ്യയില്ല, അവഞ്ചേഴ്‌സിന്റെ പിന്തുണയില്ല. സ്വയം തുന്നിയെടുത്ത ക്ലാസിക് സ്യൂട്ട് ധരിച്ച് തെരുവുകളിലെ കുറ്റവാളികൾക്കെതിരെ പോരാടുന്ന പഴയ സ്‌പൈഡർമാനെയാണ് പ്രേക്ഷകർ വീണ്ടും കാണുന്നത്.

വമ്പൻ ഗാഡ്ജറ്റുകളല്ല, സ്വന്തം ബുദ്ധിയും ധൈര്യവും മാത്രമാണ് കരുത്ത്. അതുകൊണ്ടുതന്നെ ആക്ഷൻ രംഗങ്ങൾക്കപ്പുറം പീറ്ററുടെ ഏകാന്തതയും നഷ്ടബോധവും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രധാന വികാരം. ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട് വീണ്ടും സ്‌പൈഡർമാനായി എത്തുന്നു. അടുത്തിടെ വിവാഹിതരായതായി റിപ്പോർട്ടുകൾ പുറത്തുവന്ന ടോം ഹോളണ്ടും സെൻഡയയും വീണ്ടും സ്‌ക്രീനിൽ ഒരുമിച്ചതും ആരാധകർക്ക് ആവേശം പകരുന്നു.

വല നെയ്ത് ടോം ഹോളണ്ട്
ഏറ്റവും പുതിയ വിവരമനുസരിച്ച് ലോകവ്യാപകമായി 15,000 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് സ്‌പൈഡർമാൻ. ഇന്ത്യയിൽ 500 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കേരളത്തിൽ 50 കോടിയോട് അടുക്കുന്നു. 2019ൽ അവഞ്ചേഴ്‌സ് എൻഡ് ഗെയിം സ്ഥാപിച്ച റെക്കോർഡാണ് സ്‌പൈഡർമാൻ തിരുത്തിക്കുറിക്കുന്നത്. അവഞ്ചേഴ്‌സ് എൻഡ് ഗെയിം 500 മില്യൺ ഡോളർ പിന്നിടാൻ എട്ടുദിവസം വേണ്ടി വന്നു. എന്നാൽ സ്‌പൈഡർമാൻ ഏഴുദിവസത്തിനകം ഇതു താണ്ടി. പുതിയ താരത്തിൽ നിന്ന് മാർവലിന്റെ ഏറ്റവും വിലയേറിയ മുഖങ്ങളിലൊരാളായി മാറിയ ടോം ഹോളണ്ടിന്റെ പ്രതിഫലം ഓരോ ചിത്രത്തിനൊപ്പവും ഉയർന്നു. ഈ സിനിമയ്ക്കായി ഏകദേശം 1.5 കോടി മുതൽ 2 കോടി ഡോളർ വരെ (ഏകദേശം 1,25,170 കോടി രൂപ) ലഭിക്കു ന്നുവെന്നാണ് റിപ്പോർട്ട്. ഒരിക്കൽ പുതുമുഖമായി എത്തിയ ടോം ഹോളണ്ട് ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ സൂപ്പർഹീറോ താരങ്ങളിൽ ഒരാളായി മാറി.


വരവ് കോമിക് പുസ്തകത്തിൽ

1962ൽ പുറത്തിറങ്ങിയ ‘അമേസിംഗ് ഫാന്റസി 15’ എന്ന കോമിക് പുസ്തകത്തിലൂടെയാണ് സ്പൈഡർമാൻ ആദ്യമായി ലോകത്തിന് മുന്നിലെത്തിയത്. സ്റ്റാൻലീയും സ്റ്റീവ്ഡിറ്റ്‌കോയും ചേർന്ന് സൃഷ്ടിച്ച ഈ കഥാപാത്രം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സൂപ്പർഹീറോകളിലൊന്നായി തുടരുന്നു.

കോമിക് പുസ്തകങ്ങളിൽ നിന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ സൂപ്പർഹീറോകളിലൊരാളായി മാറിയ സ്‌പൈഡർമാൻ സിനിമയിലും നിരവധി തലമുറകളുടെ നായകനായി മാറി. 2002 ൽ പുറത്തിറങ്ങിയ ‘സ്‌പൈഡർമാൻ’ എന്ന ചിത്രത്തിലൂടെ ടോബി മഗ്വയർ പീറ്റർ പാർക്കറായി എത്തി. സാം റൈമി സംവിധാനം ചെയ്ത ഈ പരമ്പരയിൽ ‘സ്‌പൈഡർമാൻ 2′ (2004), സ്പൈഡർമാൻ 3’ (2007) എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. 2012ൽ ആൻഡ്രൂ ഗാർഫീൽഡ് പുതിയ തലമുറയുടെ സ്‌പൈഡർമാനായി ‘ദി അമേ സിങ് സ്‌പൈഡർമാൻ’ എന്ന ചിത്രത്തിലൂടെ എത്തി.

2014ൽ പുറത്തിറങ്ങിയ ‘ദി അമേസിങ് സ്‌പൈഡർമാൻ 2’ ഈ പരമ്പരയിലെ അവസാന ചിത്രമായി. 2016ൽ ‘ക്യാ്ര്രപൻ അമേരിക്ക: സിവിൽ വാർ’ എന്ന ചിത്രത്തിലൂടെ ടോം ഹോളണ്ട് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ സ്പൈഡർമാനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ‘സ്‌പൈഡർമാൻ: ഹോംകമിങ്’ (2017) ‘ഫാ ർ ഫ്രം ഹോം’ (2019) ‘നോ വേ ഹോം’ (2021) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പുതിയൊരു യുഗം സൃഷ്ടിച്ചു.

മൾട്ടിവേഴ്‌സ് ആശയത്തിലൂടെ മൂന്ന് തലമുറകളിലെ സ്‌പൈഡർമാന്മാരെ ഒന്നിപ്പിച്ച ‘നോ വേ ഹോം’ ചരിത്രവിജയമായി. ഇനി ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’.ലോകം മ റന്ന പീറ്റർ പാർക്കറുടെ പുതിയ അദ്ധ്യായവുമായി എത്തി. ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ക്ക്‌ശേഷം മാർവൽ ആരാധകരുടെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് ‘അവഞ്ചേഴ്‌സ്: ഡും സ്‌ഡേ’യിൽ ടോം ഹോളണ്ടിന്റെ സ്‌പൈഡർ സ്‌ഡേ’യിൽ ടോം ഹോളണ്ടിന്റെ സ്‌പൈഡർമാൻ എത്തുമോ എന്നാണ്.

എന്നാൽ ഇതുവരെ മാർവൽ സ്റ്റുഡിയോസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പീറ്റർ പാർക്കറെ ലോകം മറന്നിരിക്കാം. പക്ഷേ സ്‌പൈഡർമാന്റെ കഥ ഇതുവരെ അവസാനിച്ചിട്ടില്ല. ഒരു മന്ത്രം ഒരു മനുഷ്യന്റെ പേര് മായ്ച്ചുകളഞ്ഞപ്പോൾ, അത് ഇല്ലാതാക്കിയത് ഓർമ്മകൾ മാത്രമാണ്, അവന്റെ പോരാട്ടങ്ങളല്ല. ഒരിക്കൽ ഭൂമിയെ രക്ഷിക്കാൻ ഒപ്പം നിന്ന ഹീറോകൾ ഇന്ന് അവനെ തിരിച്ചറിയാത്ത അവസ്ഥയിലായാലും, പീറ്റർ പാർക്കർ എന്നും വലനെയ്ത് രക്ഷകനായെത്തും.


Business ⏭️

Back to top button