SPORTS

ഒന്ന് അടങ്ങ്, ഞങ്ങള്‍ ഒരുമിച്ച് എവിടെപ്പോയെന്നാണ്? യശസ്വി ജയ്സ്വാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ ആഞ്ഞടിച്ച് മൃണാൾ


ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി ഡേറ്റിങ്ങിലാണെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വ്യാജപ്രചാരണം നടത്തിയയാൾക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം മൃണാൾ ഠാക്കൂർ. മൃണാളിനേക്കാൾ ഒൻപതു വയസ്സു കുറവു പ്രായമുള്ള ജയ്സ്വാളുമായി നടി ഡേറ്റിങ്ങിലാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വാദം. ഈ വിഡിയോയ്ക്കു താഴെ കമന്റായി തന്നെ നടി നിലപാടു വ്യക്തമാക്കുകയായിരുന്നു.യശസ്വി ജയ്സ്വാളും മൃണാൾ ഠാക്കൂറും ഒരേ റസ്റ്ററന്റിൽനിന്ന് ഇറങ്ങി വരുന്ന ദൃശ്യങ്ങളെടുത്താണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നത്. ജയ്സ്വാളിന് 25 വയസ്സും മൃണാൾ ഠാക്കൂറിന് 34 വയസ്സുമാണു പ്രായം. രണ്ടു പേർ ഒരു റസ്റ്ററന്റിൽ പോയെന്നു കരുതി ഇവർ പ്രണയത്തിലാണെന്നു പറയാൻ സാധിക്കുമോയെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.


Auto ⏭️

Back to top button