SPORTS

വിരമിച്ചതിനു പിന്നാലെ വിദേശത്തേക്ക്, അജിൻക്യ രഹാനെ യൂറോപ്യൻ ട്വന്റി20 ലീഗില്‍ കളിക്കും


ബെംഗളൂരു∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ യൂറോപ്യൻ ട്വന്റി20 ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ആംസ്റ്റർഡാം ഫ്ലെയിംസ് ടീമിനു വേണ്ടിയാണ് മുപ്പത്തിയെട്ടുകാരൻ രഹാനെ കളത്തിൽ ഇറങ്ങുക. ഈ മാസം 26 മുതൽ സെപ്റ്റംബർ 20 വരെ അയർലൻഡിലും നെതർലൻഡ‍്സിലുമായാണ് മത്സരങ്ങൾ. 6 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുക.


Auto ⏭️

Back to top button