NEWS

വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ എന്ത് ചെയ്യും? നിയമം തെറ്റിച്ചാൽ പിഴ വീഴാം

പ്രതീകാത്മക ചിത്രം

കോട്ടയം: വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ ഉടമകൾ പുറത്തുനിന്ന് നമ്പർ പ്ലേറ്റുകൾ വാങ്ങി സ്വയം പിടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ്. പത്തക്ക യൂണീക്ക് ഐഡിയും ഹോളോഗ്രാമും അടങ്ങിയ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകളാണ് വാഹനങ്ങളിൽ പിടിപ്പിക്കുന്നത്. ഷോറൂമിൽനിന്ന് പുറത്തിറക്കുന്ന വാഹനങ്ങളിൽ ഡീലർമാരാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നൽകുന്നത്.

ഈ നമ്പർ പ്ലേറ്റുകൾ നഷ്‌ടമായാൽ അതേ ഡീലർമാരിൽനിന്നുതന്നെ പുതിയ നമ്പർ പ്ലേറ്റ് വാങ്ങി ഘടിപ്പിക്കണമെന്നാണ് നിയമം. പ്രാദേശിക കടകളിൽ ഉൾപ്പെടെ നമ്പർ പ്ലേറ്റുകൾ ലഭ്യമാകുമെങ്കിലും അവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകില്ല. അത്തരത്തിൽ നിയമവിരുദ്ധമായ രീതിയിൽ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തുമെന്നാണ് ആർടിഒ ഡി ജയരാജന്റെ മുന്നറിയിപ്പ്.

Read News ⏭️

Back to top button