NEWS
സുഗതന്റെ അവധി അപേക്ഷ: മറുപടിക്കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി

തിരുവനന്തപുരം ∙ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന്റെ 6 മാസത്തെ അവധി അപേക്ഷയ്ക്ക് അനുകൂലമായി നൽകിയ മറുപടിക്കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി. വിവാദ കത്ത് തദ്ദേശ വകുപ്പ് റദ്ദാക്കിയതിനു പിന്നാലെയാണ് ഈ നടപടി. കത്ത് തയാറാക്കിയതിൽ വീഴ്ച ആരോപിച്ച് തദ്ദേശ അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്പെൻഡ് ചെയ്തിരുന്നു. സുഗതന് അവധി അനുവദിച്ച കൗൺസിൽ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ ഹിയറിങ് വേളയിൽ സുഗതന് അനുകൂലമായ കത്ത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തദ്ദേശ, ആഭ്യന്തര വകുപ്പുകൾ കത്ത് റദ്ദാക്കിയത്.പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനാണ് സുഗതൻ ആദ്യം അപേക്ഷ നൽകിയത്.
Fashion ⏭️


