HEALTH

നടുവേദനയും കൂർക്കംവലിയും അലട്ടുന്നുണ്ടോ? ഉറങ്ങുന്നരീതി മാറ്റിനോക്കൂ…


രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തുവേദന, നടുവേദന, ക്ഷീണം… ഇതെല്ലാം ഉറക്കം ശരിയായി ലഭിക്കാത്തതിന്റെ ലക്ഷണമാണെന്ന് പലരും കരുതും. എന്നാൽ പ്രശ്‌നം ഉറക്കത്തിന്റെ ദൈർഘ്യത്തിലല്ല, നിങ്ങൾ ഉറങ്ങുന്നരീതി കൊണ്ടാവാം. ശരീരത്തിന്റെ പേശികളും സന്ധികളും കോശങ്ങളും സ്വയം പുതുക്കപ്പെടുന്നത് രാത്രി ഉറക്കത്തിനിടെയാണ്. ഈ സമയത്ത് ശരീരം ശരിയായ നിലയിൽ അല്ലെങ്കിൽ, അത് കഴുത്തിനും നട്ടെല്ലിനും ശ്വാസോച്ഛ്വാസത്തിനും ദഹനത്തിനും വരെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഉറങ്ങുന്ന രീതി ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഉറങ്ങുന്ന നില പ്രധാനം ആരോഗ്യകരമായ ഉറക്കം വെറും വിശ്രമം മാത്രമല്ല. ഹൃദയാരോഗ്യം, മെറ്റബോളിസം, പ്രതിരോധശേഷി, പേശികളുടെ പുനരുജ്ജീവനം എന്നിവയ്‌ക്കെല്ലാം ഗുണമേന്മയുള്ള ഉറക്കം ആവശ്യമാണ്. തെറ്റായ ഉറക്കനില കാരണം നട്ടെല്ലിന് അമിത സമ്മർദം ഉണ്ടാകുകയും കഴുത്ത്, നടുവ്, തോളുകൾ എന്നിവയിൽ വേദന അനുഭവപ്പെടുകയും ചെയ്യാം. ചിലരിൽ ആസിഡ് റിഫ്‌ളക്‌സ്, കൂർക്കംവലി, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്‌നങ്ങളും രൂക്ഷമാകാം.ഏറ്റവും നല്ല ഉറക്കനില ഏത്? വിദഗ്ധരുടെ അഭിപ്രായത്തിൽ വശംചേർന്ന് ഉറങ്ങുന്നതാണ് (Side sleeping) മിക്ക ആളുകൾക്കും ഏറ്റവും അനുയോജ്യമായ രീതി. ഈ നിലയിൽ ഉറങ്ങുമ്പോൾ നട്ടെല്ല് സ്വാഭാവിക നിലയിൽ തുടരുകയും പുറംഭാഗത്തും ഇടുപ്പിലും തോളുകളിലും സമ്മർദം കുറയുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസവും കൂടുതൽ സുഗമമാകും. എന്നിരുന്നാലും എല്ലാവർക്കും ഒരേ നില അനുയോജ്യമാകണമെന്നില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയോ ക്ഷീണമോ ഇല്ലാതെ ഉന്മേഷം അനുഭവപ്പെടുന്ന ഉറക്കനിലയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യം.സ്ലീപ് അപ്നിയയും കൂർക്കംവലിയും ഉള്ളവർ സ്ലീപ് അപ്നിയ ഉള്ളവർക്കും സ്ഥിരമായി കൂർക്കംവലി അനുഭവപ്പെടുന്നവർക്കും വശംചേർന്ന് ഉറങ്ങുന്നതാണ് നല്ലത്. മലർന്നു കിടക്കുമ്പോൾ നാവും തൊണ്ടയിലെ മൃദുവായ ഭാഗങ്ങളും പിന്നിലേക്ക് നീങ്ങി ശ്വാസനാളം ഭാഗികമായി അടയാൻ സാധ്യതയുണ്ട്. വശംചേർന്ന് കിടക്കുന്നത് ശ്വാസവഴി തുറന്നുനിൽക്കാൻ സഹായിക്കും. എന്നാൽ ഉറക്കത്തിനിടെ ശ്വാസം നിലയ്ക്കൽ, അതിശക്തമായ കൂർക്കംവലി, പകൽ സമയത്ത് അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറക്കനില മാറ്റുന്നതു മാത്രം പോരാ. ഉറക്കരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. എന്തുകൊണ്ട് ഇടത് വശത്തേക്ക് കിടക്കണം? രാത്രിയിൽ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്‌ളക്‌സ് എന്നിവ അനുഭവപ്പെടുന്നവർ ഇടത് വശത്തേക്ക് കിടക്കുന്നതാണ് നല്ലത്. ഇതിലൂടെ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ എത്താനുള്ള സാധ്യത കുറയും. വലത് വശത്തേക്ക് കിടക്കുമ്പോൾ ആസിഡ് അന്നനാളത്തിലേക്ക് കയറാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തല അൽപം ഉയർത്തി കിടക്കുന്നതും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.


Cinema ⏭️

Back to top button