SPORTS
ശുഭ്മൻ ഗില്ലിനു പരുക്ക്, സന്നാഹ മത്സരത്തിന്റെ ആദ്യ ദിനം ബഞ്ചിൽ, ടെസ്റ്റ് പരമ്പര തുടങ്ങും മുൻപേ ഇന്ത്യയ്ക്കു തിരിച്ചടി

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുംമുൻപേ ഇന്ത്യയ്ക്കു തിരിച്ചടിയായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ പരുക്ക്. പരമ്പരയ്ക്കു മുന്‍പുള്ള ഏക സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം ഗിൽ കളിക്കുന്നില്ല. മത്സരത്തിനു തൊട്ടുമുൻപ് പരിശീലനത്തിനിടെ ഗില്ലിന്റെ വിരലിനു പരുക്കേൽക്കുകയായിരുന്നു. ഇതോടെയാണ് മത്സരത്തിന്റെ ആദ്യ ദിവസം ടീം ക്യാപ്റ്റൻ തന്നെ പുറത്തിരിക്കേണ്ടിവന്നത്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.പരുക്കിനെ തുടർന്ന് സൂപ്പർ താരം ജസ്പ്രീത് ബുമ്ര ടെസ്റ്റ് ടീമിൽനിന്നു പുറത്തായിരുന്നു. പകരക്കാരനായി ജമ്മു കശ്മീരിൽനിന്നുള്ള പേസർ ആക്വിബ് നബിയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിനൊപ്പം ചേർന്ന നബി പരിശീലനം തുടങ്ങി. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പരുക്കിന്റെ പിടിയിലാണ്. കാലിനു പരുക്കേറ്റ വാഷിങ്ടൻ സുന്ദറിന് ആദ്യത്തെ ടെസ്റ്റ് നഷ്ടമാകുമെന്നാണു വിവരം.
Auto ⏭️


