NEWS

വെള്ളക്കെട്ടിൽ നമ്പർപ്ലേറ്റ് നഷ്ടമായോ? സ്വയം പിടിപ്പിച്ചാൽ പിഴ


കോട്ടയം ∙ വെള്ളക്കെട്ടിൽ‌ നമ്പർപ്ലേറ്റ് വീണുപോയാൽ ഉടമകൾ സ്വയം പിടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. നിലവിൽ വാഹനങ്ങളിലുള്ളത് ‘ഹൈ സെക്യൂരിറ്റി റജിസ്ട്രേഷൻ പ്ലേറ്റ്’ (എച്ച്എസ്ആർപി) ആണ്. പത്തക്ക യുണീക് ഐഡി, ഹോളോഗ്രാം എന്നിവ ഇതിലുണ്ട്.ഷോറൂമിൽനിന്ന് വാഹനം പുറത്തിറക്കുമ്പോൾ ഡീലർമാർ ഘടിപ്പിക്കുന്ന നമ്പർപ്ലേറ്റുകളാണിവ. നട്ടും ബോൾട്ടും ഇല്ലാതെയാണ് ഇവ വാഹനത്തിൽ ഘടിപ്പിക്കുന്നത്. ഇതു നഷ്ടപ്പെട്ടാൽ അതേ ഡീലറിൽനിന്നുതന്നെ പുതിയ നമ്പർപ്ലേറ്റ് വാങ്ങി ഘടിപ്പിക്കണമെന്നാണു നിയമം. പ്രാദേശിക കടകളിൽനിന്നു വാങ്ങുന്നവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകില്ല. ഇവ നിയമവിരുദ്ധമാണെന്നും ശ്രദ്ധയിൽപെട്ടാൽ പിഴ ചുമത്തുമെന്നും ആർടിഒ ഡി.ജയരാജ് പറഞ്ഞു.


Fashion ⏭️

Back to top button