BUSINESS
ക്യാഷ്, പണം, തുട്ട്…100 കോടി ക്ലബ്ബിൽ വൻ തിരക്ക്, 5 വർഷത്തിനിടെ 4 മടങ്ങ് വർധന

ന്യൂഡൽഹി∙ ആദായനികുതി റിട്ടേണിൽ പ്രതിവർഷം 100 കോടി രൂപയിലേറെ വരുമാനം കാണിക്കുന്നവരുടെ എണ്ണത്തിൽ വർധന. 5 വർഷത്തിനിടയിൽ 4 മടങ്ങ് വർധനയാണുണ്ടായത്. 2021–22ൽ രാജ്യമാകെ 142 പേരാണുണ്ടായിരുന്നതെങ്കിൽ 2025–26 കണക്കെടുപ്പ് വർഷത്തിൽ ഇത് 576 പേരായി ഉയർന്നു. ലോക്സഭയിൽ ധനമന്ത്രാലയം വച്ച കണക്കിലാണ് ഈ വിവരങ്ങളുള്ളത്. 100 കോടി രൂപയോ അതിനുമുകളിലോ വരുമാനമുള്ള വ്യക്തികളുടെ എണ്ണം 2022-23 കണക്കെടുപ്പ് വർഷത്തിൽ 301 ആയിരുന്നു. 2024-ൽ ഇത് 284 ആയി കുറഞ്ഞെങ്കിലും 2025ൽ 415 ആയി ഉയർന്നു.
Travel ⏭️


