BUSINESS
ലോകത്ത് ആദ്യം, കടലിൽ വിപ്ലവം; വഹിക്കുന്നത് 10800 വാഹനങ്ങൾ, ഇങ്ങനെയൊന്നുണ്ടെങ്കിൽ ഇന്ത്യയിൽ വില കുറയും, ചൈനയുടെ സോളാർ കപ്പൽ

China Solar Ship : 10,000ൽ അധികം വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള, സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കപ്പൽ പുറത്തിറക്കി ചൈന. ചരക്ക് നീക്കത്തിന്റെ ചെലവ് കുറയ്ക്കേണ്ടത് എങ്ങനെയെന്ന പാഠങ്ങളും ഇതിലൂടെ ഇന്ത്യയ്ക്കും ലഭിക്കുന്നു.കുറഞ്ഞ ചരക്കുകൂലി, ഹരിത ഊർജ്ജ ലോജിസ്റ്റിക്സ് മുൻനിർത്തി നൂതന സൗരോർജ്ജ-സഹായത്തോടെ പ്രവർത്തിക്കുന്ന ചരക്ക് കപ്പൽ.ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് ചരക്ക് നീക്കത്തിന്റെ ചെലവ് കുറയ്ക്കേണ്ടത് എങ്ങനെയെന്ന പാഠം പകർന്നു നൽകി ചൈന. 10,000 വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള സോളാർ (ഫോട്ടോവോൾട്ടായിക് പവർ ജനറേഷൻ) ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ഭീമൻ കപ്പലാണ് നീറ്റിലിറക്കിയത്. ഗ്വാങ്‌ഷൂ ഷിപ്പ്‌യാർഡ് ഇന്റർനാഷണലും (GSI), ചൈന ഷിപ്പ് ബിൽഡിംഗ് ട്രേഡിംഗും സംയുക്തമായി നിർമ്മിച്ച കപ്പൽ ദക്ഷിണ കൊറിയയുടെ കൊറിയൻ ഓഷ്യൻ ബിസിനസ് കോർപ്പറേഷന് കൈമാറി.10,800 വാഹനങ്ങളുമായിട്ടാണ് ഈ കപ്പൽ കന്നിയാത്ര ആരംഭിച്ചിരിക്കുന്നത്. കപ്പലിന്റെ സവിശേഷതകൾപൊതുവായ ഷിപ് ഓപ്പറേഷൻസിന് ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുക. കപ്പലിന്റെ ഇരട്ട എൻജിൻ പരമ്പരാഗത ഹെവി ഫ്യുവൽ ഓയിൽ, എൽ.എൻ.ജി എന്നിവ ഉപയോഗിക്കും. ഇന്റർനാഷണൽ ഷിപ്പിങ് റൂട്ടുകളിലൂടെയാണ് 230 മീറ്റർ നീളവും, 40 മീറ്റർ വീതിയുമുള്ള ഈ ഹെവി ഷിപ്പ് സഞ്ചരിക്കുക.14 വെഹിക്കിൾ ഡെക്കുകളാണ് കപ്പലിലുള്ളത്. ഇതിൽ 9 എണ്ണത്തിൽ പ്രീ ഡിഫൈൻഡ് പാർക്കിങ് സ്ഥലമുണ്ട്. 5 എണ്ണത്തിൽ കോൺഫിഗർ പാർക്കിങ് സ്പെയ്സുമുണ്ട്. ഇതിനാൽ വിവിധ തരം വാഹനങ്ങളുടെ ട്രാൻസ്പോർട്ടേഷന് കൂടുതൽ ഫ്ലെക്സിബിലിറ്റി ലഭിക്കുന്നു. ഇത്തരത്തിൽ പാസഞ്ചർ കാറുകൾ, വാനുകൾ, വലിയ ട്രക്കുകൾ, കാർഗോ കണ്ടയ്നറുകൾ, മറ്റ് വലിയ വാഹനങ്ങൾ അടക്കം വഹിക്കാൻ സാധിക്കും. വലിയ വലിപ്പം പക്ഷെ കുറഞ്ഞ ചെലവ്കപ്പലിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പൊതുവായുള്ള വൈദ്യുതി ആവശ്യകത ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകൾക്ക് പകരം പ്രധാനമായും സോളാർ സംവിധാനത്തിലൂടെയാണ് നിറവേറ്റുന്നത്. കപ്പലിന്റെ മുകൾ തട്ടിൽ സജ്ജീകരിച്ചിരിക്കുന്ന സോളാർ പാനൽ (ഫോട്ടോവോൾട്ടായിക് ) സംവിധാനത്തിന് പരമാവധി 200 കിലോവാട്ട് (kW) വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പ്രതിദിനം 5.5 മുതൽ 7 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുമ്പോൾ, ഈ സംവിധാനം ഏകദേശം ഒരു മെഗാവാട്ട്അ വർ (MWh) വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതോടെ, കപ്പലിലെ ഊർജ്ജ ആവശ്യങ്ങൾക്കായി സോളാർ സിസ്റ്റം ഉപയോഗിക്കുന്ന PCTC (Pure Car and Truck Carrier) വിഭാഗത്തിലെ ലോകത്തെ ആദ്യത്തെ കപ്പലായി ഇത് മാറി.ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകആഗോള തലത്തിൽ മുൻനിരയിൽ വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ക്ലീൻ എനർജി, ഇ.വി മേഖലകൾ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ദീർഘദൂര സമുദ്ര ഗതാഗതത്തിൽ പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് ചരക്ക് നീക്കത്തിന്റെ ചെലവ് വൻ തോതിൽ കുറയ്ക്കാൻ സഹായകമാകും. ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾക്കായുള്ള ഇന്ധനച്ചെലവ് വലിയ തോതിൽ കുറയുന്നത് രാജ്യത്തിന്റെ പണപ്പെരുപ്പം കുറയുന്നതിലേക്ക് നയിക്കും. ഇത് ഹൗസിങ് സെക്ടർ അടക്കം മറ്റ് മേഖലകളിലും പോസിറ്റീവായ അനുരണനങ്ങളുണ്ടാക്കും. ഇന്ത്യയിലെ വളർന്നു വരുന്ന ഇലക്ട്രിക് വാഹന മേഖലയ്ക്കും, ആഭ്യന്തര വാഹന നിർമ്മാതാക്കൾക്കും, സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ് കമ്പനികൾക്കും ദീർഘദൂര ചരക്കു നീക്കത്തിന്റെ ഭീമമായ ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായകമാകും. വാഹനങ്ങളുടെ അന്തിമ റീടെയിൽ വില്പന വില താഴ്ത്തുന്നതിനും ഗ്രീൻ ട്രാൻസ്പോർട് ഇൻഫ്രാസ്ട്രക്ചർ സ്വീകരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്.
Read News


