NEWS
വെള്ളക്കെട്ടിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം: സമീപത്ത് വസ്ത്രങ്ങളും ചെരിപ്പും, കൂടുതൽ വിവരങ്ങൾ പുറത്ത്

കലിഫോർണിയ∙ കലിഫോർണിയയിലെ ബിഗ് സർ മേഖലയിലെ പ്രശസ്തമായ സൈക്‌സ് ഹോട്ട് സ്‌പ്രിങ്സ് ട്രെയിലിന് സമീപം നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീർഘകാല മദ്യാസക്തിയെ തുടർന്നുണ്ടായ മദ്യവിമുക്തി ഘട്ടത്തിലെ (alcohol withdrawal) അപസ്മാരസമാനമായ രോഗമാണ് ജോവാന റൂത്ത് ഷീൽഡ്‌സിന്റെ (37) മരണകാരണമെന്ന് മോണ്ടെറി കൗണ്ടി ഷെറിഫ്‌സ് ഓഫിസ് അറിയിച്ചിരിക്കുന്നത്.ഏപ്രിൽ 9ന് പൈൻ റിഡ്ജ് ട്രെയിലിനോട് ചേർന്നുള്ള വെള്ളക്കെട്ടിലാണ് ജോവാനയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയത്. സമീപത്ത് വസ്ത്രങ്ങളും ചെരിപ്പും വെള്ളക്കുപ്പിയും കണ്ടെത്തിയിരുന്നു. നെറ്റിയിൽ മുറിവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകളും ഉണ്ടായിരുന്നു.ഇതോടെ ദുരൂഹത സംശയിച്ചാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്.
Fashion ⏭️


