NEWS

സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി; ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരു തീരുമാനിച്ചു


ചെന്നൈ∙ ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരു തീരുമാനിച്ചു. സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി (വെട്രി) അലയൻസ് എന്നാണ് പേര്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), എംഡിഎംകെ എന്നീ പാർട്ടികളാണ് മുന്നണിയിലുള്ളത്. ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിന് ശേഷമാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ വിജയ്‌യും പുതുച്ചേരിയിയിൽ കോൺഗ്രസ് നേതാവ് മാണിക്കം ടഗോറുമാകും മുന്നണിയെ നയിക്കുക.ഇടതു പാർട്ടികൾ യോഗത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സിപിഎമ്മും സിപിഐയും യോഗം ബഹിഷ്കരിച്ചു. ഇത് രണ്ടാം തവണയാണ് ഇടതുപാർട്ടികൾ മുന്നണി യോഗം ബഹിഷ്കരിക്കുന്നത്. മുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും ഈ പിന്തുണ വിഷയാധിഷ്ഠിതമായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്റ്റാലിനെതിരായ വിജയിന്റെ ആംഗ്യ വിവാദത്തിലും ഷൺമുഖം വിമർശനം ഉന്നയിച്ചിരുന്നു.


Fashion ⏭️

Back to top button