NEWS

ആലപ്പുഴ–ബെംഗളൂരു കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കും; ഓണത്തിനു മുൻപായി ആരംഭിക്കാൻ സാധ്യത


ആലപ്പുഴ ∙ ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് വോൾവോ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കും. ഈ സർവീസ് പുനരാരംഭിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ റൂട്ടിൽ കെഎസ്ആർടിസിക്ക് സർവീസ് ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കു നിർത്തിവച്ചിരുന്നു. നിലവിൽ മൂകാംബികയ്ക്കു മാത്രമാണ് ആലപ്പുഴയിൽ നിന്ന് കർണാടകയിലേക്കു സർവീസുള്ളത്. ദിവസവും വൈകിട്ട് 5.30ന് ആണ് മൂകാംബിക സർവീസ്.ഓണത്തിനു മുൻപായി ബെംഗളൂരു സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോൾവോ ബസ് നിലവിൽ ഇല്ലാത്തതിനാൽ ആലപ്പുഴ ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിക്കേണ്ടി വരും. സർവീസിന് ആവശ്യമായ ബസ് കെഎസ്ആർടിസിയുടെ പക്കലുണ്ടന്നും നികുതി ഇളവ് സംബന്ധിച്ച് അന്തിമ അനുമതി ലഭിക്കുന്നതോടെ സർവീസ് ആരംഭിക്കുമെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി സി.പി.ജോൺ കെ.സി.വേണുഗോപാലിനെ അറിയിച്ചു.


Fashion ⏭️

Back to top button