NEWS
ഗൾഫിൽ ജീവിതം ചുട്ടുപൊള്ളി; ഒടുവിൽ നാടിന്റെ തണലിലേക്ക് ഹിരൺ: നാട്ടിലെത്തിയത് 6 വർഷങ്ങൾക്കുശേഷം

ചങ്ങനാശേരി ∙ ജോലിയിലെ പ്രശ്നങ്ങൾമൂലം 10 മാസം ദുബായിൽ കുടുങ്ങിയ യുവാവ് വീടണഞ്ഞു. തൃക്കൊടിത്താനം പുലിക്കോട്ടുപടി തയ്യിൽ സണ്ണിയുടെയും സൂസമ്മയുടെയും മകൻ ടി.എസ്.ഹിരൺ (29) ആണു ജനപ്രതിനിധികളുടെ തുണയിൽ ഇന്നലെ രാവിലെ നാട്ടിലെത്തിയത്. 6 വർഷം മുൻപു ജോലി തേടിപ്പോയ ഹിരൺ അതിനുശേഷം ആദ്യമായാണു നാട്ടിലേക്കെത്തിയത്.6 വർഷം മുൻപാണു ഹിരൺ ദുബായിലെത്തിയത്. പല ഹോട്ടലിലുകളിലും ജോലി ചെയ്തു. ഏറ്റവുമൊടുവിൽ കയറിയ സ്വകാര്യ കമ്പനിയിൽ രാജി കൊടുത്തപ്പോഴാണു പാസ്പോർട്ട് തിരിച്ചു കൊടുക്കണമെങ്കിൽ പണം അടയ്ക്കണമെന്നാവശ്യപ്പെട്ടത്. അമ്മയുടെ സ്വർണം വരെ വിറ്റ് 9000 ദിർഹം (2.36 ലക്ഷം രൂപ) അടച്ചു. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടു. അതു കൊടുക്കാൻ കഴിയാതെ വന്നതോടെ കരാമയിലെ ഒരു മുറിക്കുള്ളിൽ 10 മാസം കഴിയേണ്ടി വന്നു.
Fashion ⏭️


