BUSINESS
എഥനോൾ ഇല്ലാത്ത പെട്രോൾ ഇനി വിൽക്കില്ലെന്ന് സുരേഷ് ഗോപി; പ്രീമിയത്തിന് 160 രൂപ, എഥനോളിന്റെ അളവ് കൂട്ടാനും ഉദ്ദേശ്യമില്ല

ന്യൂഡൽഹി∙ പെട്രോളിൽ എഥനോൾ ചേർക്കുന്ന വിഷയത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രീമിയം ഗ്രേഡ് പെട്രോൾ തുടർന്നും വിതരണം ചെയ്യുമെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ല. എഥനോൾ രഹിത പെട്രോളും 10% എഥനോൾ അടങ്ങിയ പെട്രോളും (ഇ0, ഇ10) വിതരണം ചെയ്യുന്നത് പരിഗണനയിൽ ഇല്ലെന്നും ലോക്സഭയിൽ സുരേഷ് ഗോപി പറഞ്ഞു.പ്രീമിയം പെട്രോൾ ഉൽപന്നങ്ങളിൽ എഥനോൾ ഇല്ല. ആകെ പെട്രോൾ വിൽപനയുടെ 0.5% മാത്രമേ ഇവ വരുന്നുള്ളൂ. 20% എഥനോൾ (ഇ20) ചേർന്ന പെട്രോളിന് ലീറ്ററിന് 102 രൂപ വിലയുള്ളപ്പോൾ പ്രീമിയം പെട്രോളിന് ലീറ്ററിന് 160 രൂപയാണ് വില.പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനത്തിൽ കൂടുതലാക്കാനുള്ള ഏത് തീരുമാനവും വിശദമായ ശാസ്ത്ര, സാങ്കേതിക പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ ഉണ്ടാകൂ എന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി രേഖാമൂലമാണ് മറുപടി നൽകിയത്.
Travel ⏭️


