NEWS
അശ്ലീല ചിത്രങ്ങൾ പ്രചരിച്ചു; കണ്ടെത്താൻ വിദ്യാർഥിനികൾ നേരിട്ടിറങ്ങി, ഒടുവിൽ എബേൽ വലയിലായി

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജിലെ സഹപാഠികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ നിര്‍ണായകമായത് വിദ്യാര്‍ഥികള്‍ തന്നെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍. ആറു മാസം മുന്‍പ് സൈബര്‍ പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും അന്വേഷണ പുരോഗതി ഇല്ലാതെ വന്നതോടെയാണ് എംബിബിഎസ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ സ്വന്തം നിലയ്ക്ക് അന്വേഷണവുമായി രംഗത്തിറങ്ങിയത്. ആറു മാസം മുന്‍പാണ് മോര്‍ഫിങ് ചിത്രങ്ങള്‍ റെഡ്ഡിറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി ചിത്രം പ്രചരിപ്പിച്ച അക്കൗണ്ടുമായി ചാറ്റ് ചെയ്യുകയായിരുന്നു. വിവരങ്ങള്‍ തന്ത്രപൂര്‍വം കൈമാറി ഈ അക്കൗണ്ടിന്റെ യഥാര്‍ഥ ടെലിഗ്രാം അക്കൗണ്ടിലേക്ക് എത്തി. ഇതോടെയാണ് തങ്ങള്‍ക്കു കൂടി അറിയുന്ന ഫോണ്‍ നമ്പരാണ് ഉപയോഗിച്ചിരിക്കുന്നതെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് തങ്ങള്‍ക്കൊപ്പം പഠിക്കുന്ന എബേലാണ് വില്ലന്‍ എന്ന് കണ്ടെത്തിയത്.
Fashion ⏭️


