CINEMA

പൃഥ്വിരാജ് പ്രണയിച്ചത് ഒന്നര മില്യൺ ഹൃദയത്തിൽ

ഖലീഫയുടെ പ്രണയപ്പാട്ട്

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെ നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം ഖലീഫ യിലെ പ്രണയ ഗാനം അസലായവളെ. പ്രണയാതുരരരായി പൃഥ്വിരാജും മാളവിക ശർമ്മയും എത്തുന്ന ഗാനം സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് മനോഹരമായി ആലപിച്ചു. ജേക്ല് ബിജോയ് യുടെ ഈണത്തിൽ പിറന്ന പാട്ടിന് വരികൾ രചിച്ചത് മുത്തു ആണ്. പൃഥ്വിരാജും മാളവികയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനരംഗത്ത് പൃഥ്വിരാജിന്രെ ലുക്ക് ഗംഭീരമായിട്ടുണ്ടെന്നും കാഴ്ചക്കാർ.തെലുങ്ക് താരം മാളവിക ശർമ്മയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ.

വൈശാഖിന്റെ സംവിധാനത്തിൽ മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം ആഗസ്റ്റ് 20ന് റിലീസ് ചെയ്യും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി താരമായി മോഹൻലാൽ എത്തുന്നു. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും താരനിരയിലുണ്ട്. രചന ജിനു എബ്രഹാം , ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മാണം . പി.ആർ. ഒ – ശബരി


Business ⏭️

Back to top button