BUSINESS
ലോകത്തില്‍ ഏറ്റവും ശമ്പളമുള്ള പ്രധാനമന്ത്രി; 64% ശമ്പള വര്‍ധനവിന് പിന്നിലെ കാരണങ്ങള്‍, തുക ചാരിറ്റിക്ക് നല്‍കാന്‍ തീരുമാനം

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഭരണാധികാരിയായ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ വാര്‍ഷിക വരുമാനം 64% വര്‍ധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ ശമ്പളം ലഭിക്കുന്ന ഈ തീരുമാനത്തിനെതിരെ പൊതുജനരോഷം ശക്തമാണ്. ഇതേത്തുടര്‍ന്നു വര്‍ധനവിലൂടെ ലഭിക്കുന്ന അധിക തുക അടുത്ത 5 വര്‍ഷത്തേക്ക് ചാരിറ്റിക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യവും ലോക നേതാക്കളുടെ വരുമാന വിവരങ്ങളും മനസിലാക്കാം.ലോറന്‍സ് വോങ്ങും ശമ്പളവുംലോകത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഭരണാധികാരിയാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങ്. അദ്ദേഹത്തിന്റെ ശമ്പളത്തില്‍ 64% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 2.2 മില്യണ്‍ സിംഗപ്പൂര്‍ ഡോളറില്‍ നിന്ന് 3.6 മില്യണ്‍ സിംഗപ്പൂര്‍ ഡോളറായി പുതുക്കി നിശ്ചയിച്ചു. അതായത് ഏകദേശം 2.85 മില്യണ്‍ യുഎസ് ഡോളര്‍ (26.9 കോടി ഇന്ത്യന്‍ രൂപ).ഇതുപ്രകാരം അദ്ദേഹത്തിന്റെ മാസ ശമ്പളം ഏകദേശം 3,00,000 സിംഗപ്പൂര്‍ ഡോളറായിരിക്കും. അതായത് ഏകദേശം 2,37,500 യുഎസ് ഡോളര്‍ (2.24 കോടി രൂപ).ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പ്പല രാജ്യങ്ങളുടെയും ഭരണാധികാരികള്‍ പ്രതിഫലം വേണ്ടെന്നു വയ്ക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ച സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ പൊതുജന രോക്ഷം ശക്തമാണ്. പൊതുജനങ്ങളുടെ വിമര്‍ശനം കണക്കിലെടുത്ത്, വര്‍ധനവിലൂടെ ലഭിക്കുന്ന അധിക തുക അടുത്ത 5 വര്‍ഷത്തേക്ക് ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി ലോറന്‍സ് വോങ് പ്രഖ്യാപിച്ചിട്ടുണ്ട്.ശമ്പള വര്‍ധനയുടെ പ്രധാന കാരണങ്ങള്‍സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന വരുമാനം നേടുന്ന കഴിവുള്ള വ്യക്തികളെ പൊതുസേവനത്തിലേക്കും, രാഷ്ട്രീയത്തിലേക്കും ആകര്‍ഷിക്കുന്നതിനാണ് ഉയര്‍ന്ന ശമ്പള വാഗ്ദാനമെന്ന് വിദഗ്ധര്‍ പറയുന്നു. ഭരണാധികാരികള്‍ക്ക് മതിയായ വേതനം നല്‍കുന്നതിലൂടെ സാമ്പത്തിക ക്രമക്കേടുകളും, അഴിമതിയും ഇല്ലാതാക്കുക എന്ന സിംഗപ്പൂരിന്റെ ദീര്‍ഘകാല നയവും ഇതിനു പിന്നിലുണ്ട്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ 1,000 വ്യക്തികളുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് സിംഗപ്പൂര്‍ മന്ത്രിതല ശമ്പളം നിശ്ചയിക്കുന്നത്. 2012-ന് ശേഷം (അന്ന് 36% ശമ്പളം കുറച്ചിരുന്നു) രാജ്യത്ത് മന്ത്രിതല ശമ്പളം വര്‍ധിപ്പിച്ചിരുന്നില്ല. സ്വകാര്യ- പൊതു മേഖലകളിലെ ശമ്പളം ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന 10 ഭരണത്തലവന്മാര്‍പ്രധാനമന്ത്രിമാര്‍ വാര്‍ഷിക ശമ്പളംലോറന്‍സ് വോങ് (സിംഗപ്പൂര്‍ പ്രധാനമന്ത്രി)2.85 മില്യണ്‍ യുഎസ് ഡോളര്‍ജോണ്‍ ലീ (ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ്)7,19,000 യുഎസ് ഡോളര്‍കാരിന്‍ കെല്ലര്‍- സട്ടര്‍ (സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ്)6,06,000 യുഎസ് ഡോളര്‍ഫ്രീഡ്രിഷ് മെര്‍സ് (ജര്‍മ്മന്‍ ചാന്‍സലര്‍)4,17,000 യുഎസ് ഡോളര്‍ആന്റണി ആല്‍ബനീസ് (ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി)4,00,000 യുഎസ് ഡോളര്‍ഡൊണാള്‍ഡ് ട്രംപ് (യു.എസ്. പ്രസിഡന്റ്)4,00,000 യുഎസ് ഡോളര്‍ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍ (ഓസ്ട്രിയന്‍ ചാന്‍സലര്‍)3,27,000 യുഎസ് ഡോളര്‍ബാര്‍ട്ട് ഡി വേവര്‍ (ബെല്‍ജിയം പ്രധാനമന്ത്രി)3,09,000 യുഎസ് ഡോളര്‍മെറ്റ ഫ്രെഡറിക്‌സന്‍ (ഡെന്മാര്‍ക്ക് പ്രധാനമന്ത്രി)3,09,000 യുഎസ് ഡോളര്‍മാര്‍ക്ക് കാര്‍ണി (കാനഡ പ്രധാനമന്ത്രി)3,00,000 യുഎസ് ഡോളര്‍(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. മാറ്റങ്ങള്‍ വന്നേക്കാം. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


