BUSINESS

ഗുജറാത്തിലെ ടാക്സികൾ എന്നേ മാറി, കേരളത്തിലെ പമ്പുകളിൽ നീണ്ട ക്യൂ, ഒരേ ഇന്ധനത്തിന് പലവില; സിഎൻജിയിൽ പറ്റിയതെന്ത്?


കൊച്ചി ∙ഉത്തരേന്ത്യയിലും വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും സിഎൻജി വാഹനങ്ങൾക്കു പ്രിയമേറുമ്പോൾ ‘ന്യൂട്രൽ’ പാലിച്ചു കേരളം. സിഎൻജി വാഹനങ്ങളുടെ എണ്ണം പതിയെ വർധിക്കുന്നുണ്ടെങ്കിലും ഏതാനും വർഷം മുൻപുണ്ടായിരുന്നത്ര പ്രിയമില്ല. സിഎൻജി വിതരണ ശൃംഖല ഇനിയും മെച്ചപ്പെടാത്തതും വില വർധനയുമാണു നിലവിലെ സിഎൻജി വാഹന ഉടമകൾ നേരിടുന്ന വെല്ലുവിളി. സ്വകാര്യ വാഹനങ്ങളെക്കാൾ ബസ് – ടാക്സി – ഓട്ടോറിക്ഷകളാണു സിഎൻജിയെ കൂടുതൽ ആശ്രയിക്കുന്നത്. പലപ്പോഴും പമ്പുകളിലെ നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണിവർക്ക്.അപൂർണം വിതരണ ശൃംഖലകേരളത്തിൽ ഇരുന്നൂറ്റിയൻപതിലേറെ സിഎൻജി പമ്പുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ഏറ്റവും ആദ്യം സിഎൻജി ലഭ്യമായ എറണാകുളം ജില്ലയിലാണ് കൂടുതൽ സിഎൻജി പമ്പുകളുള്ളത്. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങി മിക്ക ജില്ലകളിലും സിഎൻജി ലഭ്യമാണെങ്കിലും ഇടുക്കി, വയനാട് പോലുള്ള മലയോര ജില്ലകളിൽ ലഭ്യത പരിമിതമാണ്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐഒഎജിപിഎൽ) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോ‍ട് ജില്ലകളിൽ വാതകം ലഭ്യമാക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അറ്റ്‌ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് പ്രഥമാണു (എജി ആൻഡ് പി പ്രഥം) വിതരണക്കാർ. ഷോല ഗ്യാസാണു കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിതരണക്കാർ.ഒരേ സിഎൻജി, പല വിലകേരളത്തിൽ പല ജില്ലകളിലും സിഎൻജിയ്ക്കു വ്യത്യസ്ത വില വരുന്നതും വാഹന ഉടമകളെ വലയ്ക്കുന്നു. എറണാകുളത്തു കിലോഗ്രാമിന് 101 രൂപ‌യാണ്. കോട്ടയത്ത്105 രൂപ. ആലപ്പുഴയിൽ 96.50 രൂപ. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ ടാക്സി വാഹനങ്ങൾ ഏറക്കുറെ പൂർണമായി സിഎൻജിയെ ആശ്രയിക്കുമ്പോൾ 10 വർഷം മുൻപു തന്നെ സിഎൻജി ലഭ്യമായിട്ടും കേരളത്തിനു വിതരണ ശൃംഖല വികസിപ്പിക്കാനായിട്ടില്ല. ഗ്രാമീണ മേഖലകളിൽ സിഎൻജി ഇപ്പോഴും കിട്ടാക്കനിയാണ്.


Travel ⏭️

Back to top button