NEWS
സ്‌കൂൾ ബസ് അടിച്ചുതകർത്തു; ആക്രമണം പയ്യാമ്പലം ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസിൽ

സ്‌കൂൾബസിന്റെ ചില്ലുകൾ തകർക്കപ്പെട്ടനിലയിൽ
കണ്ണൂർ: ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ് അടിച്ചുതകർത്തു. പയ്യാമ്പലം ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്‌കൂളിന്റെ ജനൽച്ചില്ലുകളുൾപ്പെടെ തകർത്തിട്ടുണ്ട്.
ഇന്ന് രാവിലെ ജീവനക്കാരെത്തിയപ്പോൾ സ്‌കൂൾ ബസും കെട്ടിടത്തിന്റെ ചില്ലുകളും തകർക്കപ്പെട്ടനിലയിലായിരുന്നു. മാസങ്ങൾക്ക് മുൻപാണ് കെ. സുധാകരൻ എംപിയുടെ ഫണ്ടിൽനിന്ന് സ്‌കൂൾ ബസ് അനുവദിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ സ‌്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.


