NEWS
കൊല്ലം സുധി മരിച്ചതും കയ്പമംഗലത്ത്; കഴിഞ്ഞ ദിവസം 8 പേരുടെ ജീവൻ പൊലിഞ്ഞതും ഇവിടെ

തൃശൂർ ∙ ഹാസ്യ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിക്കും ജീവൻ നഷ്ടമായത് കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ. 2023 ജൂൺ 5നു സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും പരുക്കേറ്റിരുന്നു. മുൻസീറ്റിലായിരുന്നു സുധി. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ വാനിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കയ്‌പമംഗലത്ത് വച്ചാണ് കഴിഞ്ഞ ദിവസം 8 പേരുടെ ജീവൻ അപഹരിച്ച വാഹനാപകടം നടന്നത്.‘നാൻ പെറ്റ മകനേ… എൻ ചാമിയേ… മുളങ്കുന്നത്തുകാവ് ( തൃശൂർ) ∙ ‘നാൻ പെറ്റ മകനേ… എൻ ചാമിയേ… എന്നെ തവിക്ക വിട്ടിട്ട് പോയിട്ടേയെടാ…’ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇടമുറിയാതെ ഉയർന്ന ആ അമ്മമാരുടെ തേങ്ങൽ ആർക്കും കണ്ടുനിൽക്കാൻ ആകുമായിരുന്നി ല്ല. അപകടത്തിൽ മരിച്ച ഡിണ്ടിഗൽ സ്വദേശികളായ എൻ.ജീവയുടെയും ഐ.സൂര്യയുടെയും അമ്മമാർ പരസ്പരം കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.ജീവയുടെ ചിത്രവുമായി ഒരു ബന്ധു അടുത്തേക്കുവന്നതോടെ, നിലവിളി വീണ്ടുമുയർന്നു: ‘എൻ ചാമിയേ…’. ജീവയുടെ ശരീരം പുറത്തേക്കു കൊണ്ടുവന്നപ്പോൾ, മണിക്കൂറുകളോളം തളർന്നിരുന്ന ആ പടവുകളിൽനിന്ന് ആ അമ്മ വേച്ചുകൊണ്ട് എഴുന്നേറ്റു.
Fashion ⏭️


