NEWS

അനധികൃത കിണർ കുഴിക്കുമ്പോൾ പ്രകൃതിവാതക കുഴൽ പൊട്ടി; ബിജെപി കൗൺസിലർ അടക്കം നാലു പേർക്കെതിരെ കേസ്


ഇൻഡോർ ∙ മധ്യപ്രദേശിൽ ഭൂഗർഭ പ്രകൃതിവാതക കുഴൽ പൊട്ടിയുണ്ടായ സ്ഫോടനത്തിൽ അനുമതിയില്ലാതെ കുഴൽക്കിണർ കുഴിച്ച ബിജെപി കൗൺസിലർ ബാൽമുകുന്ദ് സോണി അടക്കം നാല് പേർക്കെതിരെ കേസ്. ജൂൺ 23നാണ് ഇൻഡോറിലെ വിജയ് നഗറിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന പിഎൻജി ലൈൻ പൊട്ടി ഗ്യാസ് പുറത്തേക്ക് എത്തി തീപിടിച്ചത്. തുടർന്നുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരുക്കേറ്റിരുന്നു.സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് മധ്യപ്രദേശ് ഹൈക്കോടതിയെ അറിയിച്ചു. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് കുഴൽക്കിണർ കുഴിക്കുമ്പോഴാണ് പിഎൻജി ലൈൻ പൊട്ടിയത്. സ്ഥലത്ത് അനധികൃതമായി കുഴൽക്കിണർ കുഴിക്കുന്നത് പ്രദേശവാസികൾ അടക്കം എതിർത്തിരുന്നു. എന്നാൽ നടപടിയുമായി കൗൺസിലർ മുന്നോട്ടു പോവുകയായിരുന്നു. സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.


Fashion ⏭️

Back to top button