AUTO

140 വർഷം, 140 ഇടങ്ങൾ: ബെൻസിന്റെ ലോകപര്യടനത്തിൽ പങ്കുചേർന്ന് ഹാനി മുസ്തഫ


ന്യൂഡൽഹി∙ ലോകത്തിലെ ആദ്യത്തെ പേറ്റന്റഡ് മോട്ടോർ കാറിന്റെ 140 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 140 സ്ഥലങ്ങളിലൂടെ യാത്ര നടത്താൻ മെഴ്സിഡീസ് ബെൻസ്. ലോകത്തിലെ 6 വൻകരകളിലായി, 55-ലധികം രാജ്യങ്ങളിലൂടെ, 60,000 കിലോമീറ്ററിലധികം സഞ്ചരിച്ച് 140 ചരിത്രപ്രധാനമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ മഹായാത്ര. ഈ വിശ്വപര്യടനത്തിന്റെ ഇന്ത്യൻ പതിപ്പിലെ ഡൽഹി–ആഗ്ര യാത്രയിൽ വാഹനമോടിക്കുന്നത് പ്രമുഖ ഓട്ടോമൊബൈൽ മാധ്യമപ്രവർത്തകനും മലയാളിയുമായുമായ ഹാനി മുസ്തഫ.മൂന്ന് ‘എസ്-ക്ലാസ്’; പേര് ഗോട്ലീബ്, കാൾ, ബെർത്ത!കഴിഞ്ഞ ജനുവരി 29-ന് ബെൻസിന്റെ ആസ്ഥാനമായ സ്റ്റുട്ഗാർട്ടിൽ നിന്നാണ് പുതിയ മൂന്ന് എസ്-ക്ലാസ് (S-Class) സെഡാനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. വാഹന ചരിത്രത്തിലെ ഇതിഹാസങ്ങളായ ഗോട്ലീബ് ഡെയിംലർ, കാൾ ബെൻസ്, ആദ്യമായി കാറോടിച്ച് ദീർഘദൂര യാത്ര നടത്തിയ കാൾ ബെൻസിന്റെ ഭാര്യ ബെർത്ത ബെൻസ് എന്നിവരോടുള്ള ആദരസൂചകമായി ‘ഗോട്ലീബ്’ (Gottlieb), ‘കാൾ’’ (Carl), ‘ബെർത്ത’ (Bertha) എന്നിങ്ങനെയാണ് ഈ മൂന്ന് എസ്-ക്ലാസ് വണ്ടികൾക്ക് പേരിട്ടിരിക്കുന്നത്.ലേ-ലഡാക്ക് മുതൽ ബംഗളൂരു വരെ; ഇന്ത്യയിൽ മൂന്ന് വഴികൾഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും എൻജിനീയറിങ് അദ്ഭുതങ്ങളും തൊട്ടറിഞ്ഞു കൊണ്ടാണ് എസ്-ക്ലാസുകളുടെ ഇന്ത്യൻ പ്രയാണം. ഇന്ത്യയിലെത്തിയ വണ്ടികൾ മൂന്ന് വ്യത്യസ്ത റൂട്ടുകളിലായാണ് യാത്ര തിരിഞ്ഞിരിക്കുന്നത്:


Sports ⏭️

Back to top button