BUSINESS

ടാറ്റയുടെ ‘തൃശൂർ മോഡൽ‌ ഗോൾഡ്’ എൻട്രി: സ്വർണവായ്പാ മത്സരം കടുക്കും; കേരളത്തിലും തമിഴ്നാട്ടിലും വമ്പൻ ഏറ്റെടുക്കലിന് കമ്പനികൾ


തൃശൂർ ആസ്ഥാനമായ യോഗക്ഷേമ ലോൺസിനെ (യോഗലോൺ) ഏറ്റെടുത്ത് ടാറ്റ ക്യാപ്പിറ്റൽസ് ഗോൾഡ് ലോൺ വിപണിയിൽ പ്രവേശിക്കുന്നതോടെ ദക്ഷിണേന്ത്യൻ വിപണിയിലെ സ്വർണവായ്പാ മത്സരം കൂടുതൽ കടുക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) യോഗ ലോണിന്റെ 2026ലെ മൊത്തവരുമാനമായ 708 കോടിയിൽ 85 ശതമാനവും ലഭിച്ചത് സ്വർണ വായ്പയിൽ നിന്നാണ്.ചെറുകിട വായ്പകളിൽ ഏറ്റവും വേഗം വളരുന്ന, റിസ്ക് ഏറ്റവും കുറഞ്ഞ, ലാഭം ഏറ്റവും കൂടുതലുള്ള സ്വർണ വായ്പ മേഖലയിൽ ഏറ്റെടുക്കലിലൂടെ പ്രവേശിക്കാൻ ബാങ്ക് ഇതര സ്ഥാപനങ്ങൾ മത്സരിക്കുയാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ഒന്നിലധികം സംസ്ഥാനങ്ങളിൽ ശാഖകളുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥാപനങ്ങളെയാണ് ഇവർ നോട്ടമിട്ടിരിക്കുന്നത്. ഇനിയും വമ്പൻ ഏറ്റെടുക്കലുകൾ വരുമെന്നാണ് സൂചനകൾ.മണപ്പുറത്തിന്റെ ഡീൽ ‘ട്രെൻഡിന്റെ’ സൂചനഅടുത്ത കാലത്താണ് എൽ ആൻഡ് ടി ഫിനാൻസ് പോൾ മെർച്ചന്റ്‌സിന്റെയും ഇൻക്രെഡ് ഫിനാൻസ് ട്രൂ ക്യാപ് ഫൈനാൻസിന്റെയും സ്വർണ വായ്പ ബിസിനസ് ഏറ്റെടുത്തത്. മേഖലയിലെ അതിവേഗ വളർച്ച കണ്ട് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപ്പിറ്റൽ മണപ്പുറം ഫിനാൻസിൽ അവരുടെ ഓഹരി പങ്കാളിത്തം 41.7 ശതമാനത്തിലേക്ക് ഉയർത്തിയതും സമീപകാലത്താണ്. പല വലിയ കമ്പനികളും അവരുടെ നിലവിലെ സ്വർണ വായ്പ ബിസിനസ് വലിയ തോതിൽ വികസിപ്പിക്കുകയാണ്.പുതിയ കമ്പനി സ്ഥാപിച്ച് വിപണിയിൽ വേരുറപ്പിക്കാൻ സമയമെടുക്കും. അതിനാൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന, ധാരാളം ശാഖകളുള്ള സ്ഥാപനങ്ങളെ ഏറ്റെടുത്ത് വിപണിയിൽ പ്രവേശിക്കാനാണ് എല്ലാ വലിയ കമ്പനികളും ശ്രമിക്കുന്നത്. ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും കൂടി 2026 സാമ്പത്തിക വർഷം നൽകിയത് 19 ലക്ഷം കോടിയുടെ സ്വർണവായ്പകളാണ്. മുൻ വർഷത്തെക്കാൾ 50 ശതമാനം അധികം. സ്വർണവായ്പ മേഖല വലിയ തോതിൽ വളരാൻ കാരണം സ്വർണവില കുത്തനെ കൂടിയതാണ്. ടാറ്റ ക്യാപ്പിറ്റൽ മൂലധനം: യോഗ ലോൺസിന്റെ  വിപുലീകരണത്തിന്


Travel ⏭️

Back to top button