SPORTS

‘എന്നോടു ക്ഷമിക്കുക’: പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരോട് മാപ്പു പറഞ്ഞ് ബ്രണ്ടൻ മക്കല്ലം


ലണ്ടൻ ∙ ഇംഗ്ലിഷ് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ ആരാധകരോടു മാപ്പു പറഞ്ഞ് ബ്രണ്ടൻ മക്കല്ലം. ടീം അർഹിച്ചിരുന്ന വിജയങ്ങൾ നേടിക്കൊടുക്കാൻ തനിക്കു സാധിച്ചില്ലെന്നു മക്കല്ലം പറഞ്ഞു. 2022ൽ ബെൻ സ്റ്റോക്സ് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റതിനു പിന്നാലെയാണ് മക്കല്ലത്തെ പരിശീലകനായി നിയമിച്ചത്. അവസാനത്തെ ഒൻപതു ടെസ്റ്റുകളിൽ ഏഴിലും തോൽവി. ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കുമെതിരെയുള്ള പരമ്പരകളിൽ വിജയം നേടാൻ കഴിയാതിരുന്നതും തിരിച്ചടിയായി. ഇതിനു പിന്നാലെയാണ് മക്കല്ലം ചുമതല ഒഴിഞ്ഞത്. ‘പരാജയത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എന്നോടു ക്ഷമിക്കുക’– മക്കല്ലം പറഞ്ഞു.


Auto ⏭️

Back to top button