NEWS
മണിപ്പുരിൽ വീണ്ടും സംഘർഷം; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു, വൻ നാശനഷ്ടം

ഇംഫാൽ ∙ മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം. അസം റൈഫിൾസും നാഗാ ആർമിയുടെ ഹുത്‌റോങ് ബ്രിഗേഡും തമ്മിൽ ഒക്‌ലോങ് ഗ്രാമ പരിധിയിലുള്ള ക്യാംപിൽ ഏറ്റുമുട്ടലുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതാണ് സംഘർഷത്തിനു കാരണമായത്. രാത്രി 9 മണി കഴിഞ്ഞാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അടിയന്തര സാഹചര്യം നേരിടാൻ ടൗണിലെ ട്രാഫിക് പോയിന്റിൽ ഒത്തുകൂടാൻ സന്ദേശങ്ങൾ പരന്നു. തുടർന്ന് വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടുകയും, ഒക്‌ലോങ് പ്രദേശത്ത് നിന്ന് അസം റൈഫിൾസ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അവരുടെ ക്യാംപിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു. പ്രതിഷേധത്തിനിടെ ക്യാംപിന്റെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഒരു കാറും സമീപത്തുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രവും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു.
Fashion ⏭️


