NEWS
ഒരൊറ്റ സ്ക്രീനിൽ എല്ലാ ക്ലാസിലെയും സീറ്ററിയാം,തത്കാൽ ബുക്കിങ് ഇനി ഈസിയാകും; പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടനെത്തുമോ?

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയായ ഐആർസിടിസി (IRCTC) വെബ്സൈറ്റിന്റെ വേഗക്കുറവിനും തത്കാൽ സമയത്തെ കഷ്ടപ്പാടുകൾക്കും അന്ത്യം കുറിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. ഐആർസിടിസിയുടെ പൂർണ്ണമായും പൊളിച്ചെഴുതിയ പുതിയ പതിപ്പ് ഇന്ന്, ജൂലൈ 15ന് പ്രവർത്തനക്ഷമമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. പേജുകൾ അതിവേഗം ലോഡ് ആകുക, കൂടുതൽ പേർക്ക് ഒരേസമയം ബുക്ക് ചെയ്യാനുള്ള ശേഷി, തത്കാൽ സമയത്തെ തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് പുതിയ വെബ്സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നത്.കഴിഞ്ഞ മാസം രാജസ്ഥാനിൽ നടന്ന ഒരു ചടങ്ങിൽ വെച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ വെബ്സൈറ്റിന്റെ വരവ് പ്രഖ്യാപിച്ചത്. ഈ മാറ്റത്തിന് പിന്നിൽ കൗതുകകരമായ ഒരു കാരണവുമുണ്ട്; നിലവിലെ പോർട്ടലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ആ ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നേരിട്ട് പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് വെബ്സൈറ്റ് നവീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്.യാത്രക്കാർക്കായി പുതിയ ഫീച്ചറുകൾ
Fashion ⏭️


