NEWS
ആലക്കോട് വീടിനോട് ചേർന്നുള്ള പറമ്പിൽ കെട്ടിയ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

കണ്ണൂർ ∙ ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. തേർത്തല്ലി മണലിൽ ദേവസ്യയുടെ പശുവിനെയാണ് വെടിവച്ചു കൊന്നത്. ചൊവ്വാഴ്ച രാത്രി വീടിനോട് ചേർന്നുള്ള പറമ്പിൽ കെട്ടിയ പശുവിനെ ബുധനാഴ്ച രാവിലെഴാണ് കഴുത്തിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടത്. നായാട്ടു സംഘം വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശത്ത് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
Fashion ⏭️


