NEWS
കുറ്റിക്കോലിൽ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്

കാസർകോട് ∙ കുറ്റിക്കോൽ അത്തിയടുക്കത്ത് ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടം. കുറ്റിക്കോലിൽ നിന്ന് കൊട്ടോടിയിലേക്ക് അടയ്ക്കയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ലോറി റോഡരികിൽ താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർക്കും കൂടെ ഉണ്ടായിരുന്ന സഹായിക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും ചുവരുകളും തകർന്നു വീണു. വീടിനകത്ത് ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്ന് തെറിച്ച് വീടിന് മുകളിലേക്ക് മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Fashion ⏭️


