NEWS

ബാങ്കോക്കിലെ പബ്ബില്‍ തീപീടിത്തം; 27 മരണം, 22 പേരുടെ നില ഗുരുതരം


ബാങ്കോക്ക്∙ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചക് ജില്ലയിലെ ‘നാ ലാഡ്പ്രോ’ എന്ന പബ്ബിലുണ്ടായ തീപീടിത്തത്തിൽ 27 മരണം. 63 പേർക്കു പരുക്കേറ്റതായും 22 പേരുടെ നില ഗുരുതരമാണെന്നുമാണു വിവരം. ഞായറാഴ്ച അർധരാത്രിയോടെ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്കീറ്റ് മൂലമാണെന്നാണു പ്രാഥമിക വിവരം. മേൽക്കൂരയിലെ എയർ കണ്ടീഷനിലാണ് ആദ്യം തീപടർന്നതെന്നും തുടർന്നു വൈദ്യുതി ബന്ധം നിലയ്ക്കുന്ന സാഹചര്യം വന്നതോടെ തീ സ്റ്റേജിലേക്കു പടരുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. തീയും കനത്ത പുകയും ഉയർന്നതോടെ ആളുകൾക്കു രക്ഷപ്പെടാനാകാതെ കുടുങ്ങിയതാണു മരണസംഖ്യ ഉയരാൻ കാരണം.തീപിടിത്തമുണ്ടായതോടെ ആളുകളിൽ ഭൂരിഭാഗവും പബ്ബിന്റെ പിൻഭാഗത്തുളള അടുക്കളയിലേക്കും ശൗചാലയത്തിലേക്കും ഓടിക്കയറാൻ ശ്രമിച്ചിരുന്നു, എന്നാൽ എമർജൻസി വാതിലുകൾ തുറക്കാനാകാതെ ബിയർ ക്രേറ്റുകളും മേശകളും വച്ച സാഹചര്യത്തിൽ ആളുകൾ കൂട്ടത്തോടെ കുടുങ്ങുകയായിരുന്നെന്നു സ്ഥലം സന്ദർശിച്ച ബാങ്കോക്ക് ഗവർണർ ചാദ്‌ചാർട്ട് സിറ്റിപുണ്ട് പറഞ്ഞു. കനത്ത പുകമൂലം ശ്വാസംമുട്ടിയാണ് പലരും മരിച്ചതെന്നും കൂടുതൽ വിവരങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കുശേഷം വ്യക്തമാക്കുമെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടം നടന്ന സ്ഥലം തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചൻവിരാകുൽ സന്ദർശിച്ചു. 


Source link

Back to top button