NEWS

‘ഇറാനിൽ ഇനി ഒന്നും ബാക്കിയില്ലെന്ന് ആവർത്തിച്ച് ട്രംപ്, എന്നിട്ടും ശക്തമായി ആക്രമണം?’; യുഎസ് അവകാശവാദങ്ങൾക്കെതിരെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ


അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പ്രതിസന്ധി കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ,  മുൻകാല അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാരുന്നു ഇറാന്റെ ആണവ, സൈനിക ശേഷികൾ  പൂർണമായും തകർക്കപ്പെട്ടുവെന്ന് നിരവധി തവണ ട്രംപ് നടത്തിയ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളുടെ പൊരുളാണ് ഇപ്പോൾ  ചോദ്യം ചെയ്യപ്പെടുന്നത്. വിവിധ ഭൂഗർഭ കേന്ദ്രങ്ങളിൽ ഇറാൻ അതിവേഗം പുനർനിർമാണം നടത്തുന്നതായുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങളുൾപ്പെടെ പുറത്തുവന്നതാണ് ഈ ചർച്ചകൾക്ക് ആധാരം.’മാസങ്ങളായി കേൾക്കുന്നത് ഇറാന്റെ പക്കൽ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നാണ്. എന്നാൽ ഓരോ തവണ ബോംബിട്ട് തകർക്കുമ്പോഴും ഇതുപോലെയുള്ള എത്രയോ രഹസ്യ താവളങ്ങളാണ് ഇനിയും പുറത്തുവരുന്നത്’ – സമൂഹമാധ്യമങ്ങളിൽ പ്രതിരോധ നിരീക്ഷകർ കുറിക്കുന്നു.പേർഷ്യൻ ഗൾഫിൽ യുഎസ് ആകാശപ്പടയൊരുക്കം


Source link

Back to top button