AUTO

15,000 അടി ഉയരത്തില്‍ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്റെ പകുതി ശരീരം പുറത്ത്, രക്ഷകരായി സഹയാത്രികര്‍!


വ്യാഴാഴ്ച ഗ്രീസിൽ വിമാനത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് ജനൽ തകരുകയും യാത്രക്കാരൻ പകുതിയോളം പുറത്തേക്ക് തെറിച്ചുപോവുകയും ചെയ്തതായി റിപ്പോർട്ട്സംഭവിച്ചത് ഇങ്ങനെവിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം 6 മിനിറ്റുകൾക്ക് ശേഷം, 15,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിന്റെ വലതുവശത്തെ എൻജിന് (Number 2 Engine) ഗുരുതരമായ തകരാർ സംഭവിച്ചു. എൻജിൻ പൊട്ടിത്തെറിച്ച് അതിന്റെ അവശിഷ്ടങ്ങൾ വിമാനത്തിന്റെ ബോഡിയിൽ ശക്തമായി വന്നിടിച്ചതിനെ തുടർന്ന് ക്യാബിനിലെ ഒരു ജനൽ ഗ്ലാസ് പൂർണ്ണമായി തകർന്നുപോയി.അടിയന്തര ലാൻഡിങ്അപകടത്തെ തുടർന്ന് വിമാനം ഉടനടി 6,000 അടി ഉയരത്തിലേക്ക് താഴ്ത്തുകയും, വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നതിനായി (Burn fuel) 30 മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം തെസ്സലോനികി വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരനെ ലാൻഡിങ്ങിന് ശേഷം ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.


Source link

Back to top button